
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ കാർ, ഇരുചക്ര വാഹന പരിശീലനവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ കാർ, ഇരുചക്ര വാഹനങ്ങളിൽ പരിശീലനം ആരംഭിച്ചു. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് ആർടിഒ ബിജു ഐസക്, ജോയിന്റ് ആർടിഒ എം.വി.ശശി, അസി. ട്രാൻസ്പോർട്ട് ഓഫിസർ കെ.ജെ.സുനിൽ, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ സിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു. 2024 നവംബർ 17 നാണു ജില്ലയിലെ കെഎസ്ആർടിസിയുടെ ആദ്യ ഡ്രൈവിങ് സ്കൂൾ ചാലക്കുടിയിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഹെവി ഡ്രൈവിങ് പരിശീലനം മാത്രമായിരുന്നു.
രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഭാഗമായാണ് കാർ, ടൂ വീലർ പരിശീലനം ആരംഭിച്ചത്. ടൂവീലർ, ഫോർ വീലർ ലൈസൻസുകൾ ഒന്നിച്ചെടുക്കുന്നതിനു 11,000 രൂപയാണു ഫീസ്. ടു വീലറിന് 20 ക്ലാസുകളും ഫോർ വീലറിനു 30 ക്ലാസുകളും ലഭിക്കും. ടു വീലറിനു മാത്രമായി 3500 രൂപയും ഫോർ വീലറിനു മാത്രമായി 9000 രൂപയുമാണു ഫീസ്. പട്ടികവിഭാഗത്തിലുള്ളവർക്കു 20% ഫീസ് ഇളവുണ്ട്. ഹെവി മോട്ടർ വാഹന ലൈസൻസ് 9000 രൂപ ഫീസ് ഈടാക്കി എടുത്തു നൽകും. ഫോൺ: 9633979681, 04802701638.