പാവറട്ടി ∙ തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ ഏറ്റവും പ്രായംചെന്ന വോട്ടർ മുല്ലശേരി തിരുനെല്ലൂർ പോവിൽ തിരുവാമഠത്തിൽ ലക്ഷ്മിയമ്മ (108) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 10ന് മുല്ലശേരി പഞ്ചായത്തിലെ എലവത്തൂർ വാതക ശ്മശാനത്തിൽ നടത്തും. ജീവിതത്തിൽ ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിലും വോട്ട് മുടക്കിയിട്ടില്ല.
പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു.
കഴിഞ്ഞ ദേശീയ സമ്മതിദാന ദിനത്തിൽ ജില്ലയിലെ ഏറ്റവും പ്രായം ചെന്ന വോട്ടറായ ലക്ഷ്മിയമ്മയെ ആദരിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ വീട്ടിലെത്തിയിരുന്നു. 11ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ ഉത്സാഹത്തോടെ കാത്തിരിക്കുന്നതിനിടെയാണ് അസുഖം കൂടിയതും മരണം സംഭവിച്ചതും.
മക്കൾ: സുഭാഷ്, വിജയാകരൻ, പരേതനായ കരുണാകരൻ. മരുമക്കൾ: സുമതി, വിജയ, അനില.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

