
കണ്ണുതുറക്കാതെ നഗരസഭ !: റോഡിലെ സ്ലാബ് തകർന്നു; ഒഴിവായത് വൻ അപകടം
ഇരിങ്ങാലക്കുട∙ ഠാണ ബസ് സ്റ്റാൻഡ് റോഡിൽ പോസ്റ്റ് ഓഫിസ് ജംക്ഷനിൽ റോഡിനു കുറുകെയുള്ള കാനയുടെ മുകളിൽ വിരിച്ച കാലപ്പഴക്കം വന്ന സ്ലാബുകളിൽ ഒന്ന് തകർന്നു. ഒഴിവായത് വൻ അപകടം.
ഇന്നലെ രാവിലെ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണ് സ്ലാബ് തകർന്നത്. ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന ബസുകളും കൂടൽ മാണിക്യം ക്ഷേത്രം, കാട്ടൂർ റോഡ്, ടൗൺഹാൾ റോഡ് തുടങ്ങിയ ഭഗങ്ങളിലേക്ക് തിരിയുന്ന പ്രധാന ജംക്ഷനാണിത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡിന്റെ ഈ ഭാഗം കാലങ്ങളായി തകർന്നുകിടക്കുകയാണ്. ശോചനീയമായ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് മേഖലയിലെ വ്യാപാരികളും ഓട്ടോറിക്ഷ, ബസ് ഡ്രൈവർമാരും പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭാ നടപടിയെടുത്തില്ല. സ്ലാബ് തകർന്നതിനു തൊട്ടടുത്ത് ടൈൽ വിരിച്ചു നവീകരിച്ച ഭാഗത്തെ കോൺക്രീറ്റ് പൊളിഞ്ഞുണ്ടായ ഗർത്തത്തിൽ ഇരുചക്രവാഹനങ്ങളുടെ ചക്രങ്ങൾ കുടുങ്ങി യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]