
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടകര∙ ഓൺലൈൻ ട്രേഡിങിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കനകമല സ്വദേശിയുടെ പരാതിയിൽ നാലമത്തെയാളാണ് കൊടകര പൊലീസിന്റെ പിടിയിലാവുന്നത്. പാണ്ടിക്കാട് പൊറ്റയിൽ വീട്ടിൽ ഫിറോസിനെയാണ് (38) അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ പല അക്കൗണ്ടുകളിൽ നിന്നായി 5.3 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി ഫിറോസിന്റെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ മാറ്റിയതായും തുക ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തി. സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയ റിമാൻഡ് ചെയ്തു.