തൃശൂർ∙ ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച്, റോട്ടറി ക്ലബ് ഓഫ് തൃശൂർ, ഇൻഡൽ കോർപ്പറേഷന്റെ സഹകരണത്തോടെ, തൃശൂരിൽ കഴിഞ്ഞ 30 വർഷമായി ഓട്ടിസം ബാധിതരുടെ സംരക്ഷണത്തിനും, ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് മെൻ്റലി ചലഞ്ചട് അഡൽറ്റ്സ് (അംഹ) എന്ന സ്ഥാപനത്തിലേക്ക്, രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ സംഭാവന നൽകി.
റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് സന്തോഷ് ടി.പി. അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, ഇൻഡൽ കോർപ്പറേഷൻ ഭാരവാഹികളായ ശ്രീകുമാർ, സന്തീപ് ടി.
പി., സിനിമാ താരം സുനിൽ സുഖദ എന്നിവർ പങ്കെടുത്തു. ഓട്ടിസം ബാധിതർക്കായി സ്തുത്യർഹ്യമായ സേവനങ്ങൾ നടത്തി വരുന്ന, അംഹയുടെ സ്ഥാപകയായ ഡോക്ടർ പി.
ഭാനുമതിക്ക്, റോട്ടറിയുടെ “വൊക്കേഷണൽ എക്സലൻസ് അവാർഡ്” നൽകി ചടങ്ങിൽ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

