തൃശൂർ ∙ മൈക്കിൽ കൂടി എത്ര വീടു വേണമെങ്കിലും നിർമിക്കാമെന്നും വി.ഡി.സതീശൻ അദ്ദേഹത്തിന്റെ അവതരണമേന്മ കൊണ്ട് വയനാട്ടിൽ കുറെ വീടുകൾ നിർമിച്ചതായും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പരിഹാസം. പയ്യന്നൂരിൽ സിപിഎം ഓഫിസിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നെന്ന കെ.സി.വേണുഗോപാലിന്റെ ആരോപണത്തെപ്പറ്റി അറിയില്ലെന്നും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പു കാലത്ത് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതായി കേട്ടിട്ടുണ്ടെന്നും ബേബി പറഞ്ഞു.
പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ഇഎംഎസിനെയും എകെജിയെയും തോൽപിക്കാൻ ജനസംഘവുമായി ചേർന്ന് ഡീൽ ഉണ്ടാക്കിയ കോൺഗ്രസ് ഇപ്പോൾ പിണറായിക്കെതിരെ ഡീൽ ആരോപണവുമായി വരികയാണ്. അതൊന്നും മറുപടി പോലും അർഹിക്കുന്നില്ല.
തന്നെ 30 മണിക്കൂർ ചോദ്യം ചെയ്ത ഇ.ഡി പിണറായിയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പരാതി. കെട്ടിച്ചമച്ച തെളിവുകൾ പോലും പിണറായിക്കെതിരെ ഉണ്ടാക്കാനായില്ല എന്നേ അതിന് അർഥമുള്ളു.
ദൗർഭാഗ്യവശാൽ രാഹുൽ ഗാന്ധിക്കെതിരെ അത് ഉണ്ടാക്കാനായി.
ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഗുണകരമാകാത്ത തരത്തിൽ വേണം മത്സരം എന്നാണ് ദേശീയതലത്തിലെ ധാരണ. പ്രാദേശിക നേതാക്കൾ പറഞ്ഞുകൊടുക്കുന്ന ആരോപണങ്ങൾ അതുപോലെ താൻ പറയേണ്ടതുണ്ടോ എന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയും ഖർഗെയും ആലോചിക്കണം.
വനിതാ മുഖ്യമന്ത്രി എന്തുകൊണ്ട് ഉണ്ടായില്ല എന്നല്ല, രാഷ്ട്രീയ നേതൃത്വത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടോ എന്നാണ് ചോദിക്കേണ്ടത്.
എന്തുകൊണ്ട് പാർട്ടി സെക്രട്ടറിയായി സ്ത്രീ വരുന്നില്ല എന്നാണ് നേക്കേണ്ടത്. ലേബർ കോഡ് നടപ്പാക്കില്ല എന്നു പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.
കോൺഗ്രസ് ഭരിക്കുന്ന കർണാടക അത് നടപ്പാക്കാൻ നടപടി സ്വീകരിച്ചു. എന്നിട്ടും തങ്ങളാണ് ഇടതുപക്ഷം എന്ന് കോൺഗ്രസ് പറയുന്നത് ഇടതുപക്ഷമായാലേ കേരളത്തിൽ സ്വീകാര്യത ഉള്ളൂ എന്ന തിരിച്ചറിവിലാണ്.
അത് ഇടതുപക്ഷത്തിന് വലിയ അംഗീകാരമാണ്. എം.എ.ബേബി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

