കൊടുങ്ങല്ലൂർ ∙ ഭൗമസൂചികയിൽ ഇടംപിടിച്ച കൊടുങ്ങല്ലൂരിന്റെ സ്വന്തം പൊട്ടുവെള്ളരി കൃഷിക്ക് ഇക്കുറി തകൃതിയായി തുടക്കം. കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും പൊട്ടുവെള്ളരി കൃഷി ചെയ്യുന്ന പാടശേഖരങ്ങൾ കൃഷിക്കായി ഒരുക്കിത്തുടങ്ങി.
കനത്ത ചൂടിൽ നാടു തിളയ്ക്കുന്ന സമയത്തു ദാഹവും തളർച്ചയും അകറ്റാൻ കൊടുങ്ങല്ലൂരിനു പ്രകൃതി നൽകിയതാണു പൊട്ടുവെള്ളരി. ഇപ്പോൾ കൃഷി ഇറക്കുന്ന കാലമാണ്.
കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്തു മാത്രം 50 ഏക്കർ സ്ഥലത്തു പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്.
ലോകമലേശ്വരം അറക്കത്താഴത്ത് ഒരു കൃഷിയിടം 13 ഏക്കർ വിസ്തൃതിയുണ്ട്. വിത്ത് ഇട്ടാൽ 22–ാം ദിവസം കായ വിരിഞ്ഞു തുടങ്ങും.
47 ദിവസം കഴിഞ്ഞാൽ പൊട്ടുവെള്ളരി വിളവെടുത്തു തുടങ്ങാം. ഇത് 65 ദിവസം വരെ തുടരാം.
പൊട്ടുവെള്ളരി ജൂസ് കഴിച്ചാൽ ഉടൻ ദാഹവും വിശപ്പും മാറും എന്നതിനാൽ കടുത്ത വേനലിൽ പൊട്ടുവെള്ളരിക്കു ആവശ്യക്കാർ ഏറെയാണ്.
കൊടുങ്ങല്ലൂരിനു പുറമേ സമീപ പഞ്ചായത്തുകളായ എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം വെള്ളാങ്ങല്ലൂർ, കയ്പമംഗലം, മാള എന്നിവിടങ്ങളിലും പൊട്ടുവെള്ളരി കൃഷി തുടങ്ങി.
പൊട്ടു വെള്ളരി പാകമായാൽ കായകൾ പൊട്ടി ജലാംശം നഷ്ടപ്പെടും. ഇതൊഴിവാക്കാൻ പാളയിൽ പൊതിയുന്നതും പതിവാണ്.
ഒരു ഏക്കറിൽ 8 മുതൽ 12 വരെ ടൺ വിളവ് ലഭിക്കും. വർഷത്തിൽ രണ്ടു തവണ കൃഷി ചെയ്യാം. ജൈവവളം ഉപയോഗിച്ചാണ് കൃഷി.
കീടങ്ങളെ തുരത്താനും ജൈവമാർഗം ഉപയോഗിക്കാറുണ്ട്. മലപ്പുറം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ആവശ്യക്കാർ ഏറെയും ഉള്ളത്.
നാലു വർഷം മുൻപ് കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചിരുന്നു.
കൊടുങ്ങല്ലൂർ ഹരിത സംഘവും കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി കർഷക ക്ഷേമ വികസന സമിതിയും പൊട്ടുവെള്ളരി കൃഷി പ്രോത്സാഹനത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഏതാനും വർഷമായി പൊട്ടുവെള്ളരി കൃഷിക്കു ഒരു ഏക്കറിനു 6000 രൂപ സബ്സിഡി ലഭിക്കുന്നതായി കർഷക സംഘം സെക്രട്ടറി പോളശേരി ശിവദാസൻ പറഞ്ഞു.
വർഷങ്ങൾക്കു മുൻപാണ് വി.എസ്.സുനിൽ കുമാർ കൃഷി വകുപ്പ് മന്ത്രിയായിരിക്കെ ഭൗമസൂചിക പട്ടികയിലേക്കു പരിഗണിക്കാൻ നിർദേശം നൽകിയത്. പൊട്ടുവെള്ളരി ഏതു രുചിവസ്തുവും കലർത്തി ഉപയോഗിക്കാം.
പൊട്ടുവെള്ളരിയിൽ നാളികേരം ഇട്ടു പഞ്ചസാരയും ചേർത്തും ശർക്കര ചേർത്തും ഉപയോഗിക്കാറുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

