വരന്തരപ്പിള്ളി ∙ നന്തിപുലം മാട്ടുമലയിൽ ഗർഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച കേസിൽ ഭർതൃമാതാവും അറസ്റ്റിലായി. നന്തിപുലം മാട്ടുമല സ്വദേശി മാക്കോത്ത് വീട്ടിൽ രജനിയാണ് (49) അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന (20) പൊള്ളലേറ്റ് മരിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ഷാരോണിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർതൃവീട്ടിൽ സ്ത്രീയെ ക്രൂരതയ്ക്ക് ഇരയാക്കൽ, സ്ത്രീധന മരണം എന്നീ വകുപ്പുകളാണ് പൊലീസ് കേസിൽ ചേർത്തിരുന്നത്.
വരന്തരപ്പിള്ളി മനക്കലക്കടവ് വെളിയത്ത്പറമ്പിൽ ഹരിദാസിന്റെ മകളാണ് അർച്ചന. മരിക്കുമ്പോൾ അർച്ചന 5 മാസം ഗർഭിണിയായിരുന്നു.
മകൾ ഭർതൃവീട്ടിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്ന് ആരോപിച്ച് ഹരിദാസ് പരാതി നൽകിയിരുന്നു. അറസ്റ്റിലായ രജനിയെ റിമാൻഡ് ചെയ്തു.
മകൻ ഷാരോണും റിമാൻഡിലാണ്. ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

