അതിരപ്പിള്ളി ∙ ലോറിയിൽ നീക്കം ചെയ്ത ശുചിമുറി മാലിന്യം റോഡിൽ വീണതിനെ തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും വാഹനം തടഞ്ഞു. ഇന്നലെ ഒരു മണിയോടെ കണ്ണൻകുഴിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജിൽ നിന്നു മാലിന്യവുമായി തൃശൂർ ഭാഗത്തേക്ക് പോയ വാഹനമാണ് പഞ്ചായത്ത് ഓഫിസിന് സമീപം തടഞ്ഞത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും പൊലീസും എത്തി രേഖകൾ പരിശോധിച്ചു.
മാലിന്യപ്രശ്നം പരിഹരിക്കുന്നതു വരെ ലോഡ്ജിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഉടമയ്ക്ക് കത്ത് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് ഗോപിനാഥ്, ജെഎച്ച്ഐ മനോജ്, എസ്ഐ ടി.ഡി.അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ കെ.എം.ജയചന്ദ്രൻ, മനു പോൾ, ജനപ്രതിനിധികളായ പി.എം.പുഷ്പാംഗദൻ, കെ.ടി.സന്തോഷ്, ജോമോൻ കാവുങ്കൽ, ബിജുപറമ്പി, ഷിജു, ജസ്റ്റിൻ പനംങ്കുളം എന്നിവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]