
ചേർപ്പ് ∙ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കവർച്ച നടത്തിയ കേസിൽ കരുവന്നൂർ ചെറിയപാലം പുത്തൻപുരയ്ക്കൽ വീട്ടിൽ അക്ഷയി(22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11ന് പണ്ടാരച്ചിറ സ്വദേശി തട്ടാരപ്പുരക്കൽ വീട്ടിൽ സന്ദീപി(32)നെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പരുക്കേൽപിച്ചു.
അലമാരയിലുണ്ടായിരുന്ന 80,000 രൂപ കവർച്ച ചെയ്യുകയും വീട്ടിലെ അലമാരയും ഫ്രിജും തല്ലിപ്പൊളിക്കുകയും ചെയ്തു എന്നാണ് പരാതി. വീട്ടിലെത്തി സന്ദീപിനോട് 500 രൂപ ആവശ്യപ്പെടുകയും പണം കൊടുക്കാത്തതിനു കത്തി കൊണ്ട് ആക്രമിച്ച് പരുക്കേൽപിക്കുകയുമായിരുന്നു.
സന്ദീപ് വീട്ടിൽ നിന്ന് ഇറങ്ങിയോടി അടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
സംഭവം നടക്കുമ്പോൾ സന്ദീപിന്റെ അമ്മയും സഹോദരിയും അടുത്തുള്ള തറവാട് വീട്ടിലായിരുന്നു. സന്ദീപിനെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്ദീപിന് കൈകളിലും കഴുത്തിലും പരുക്കുണ്ട്. ചികിത്സാ ആവശ്യത്തിന് പണമെടുക്കുന്നതിനായി സന്ദീപിന്റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതായും ബാഗിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായും മനസ്സിലായതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ചേർപ്പ് പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസ് അടക്കം ഏഴ് ക്രിമിനൽ കേസിലെ പ്രതിയാണ് അക്ഷയ് എന്ന് പൊലീസ് പറഞ്ഞു.
അന്തിക്കാട്, ചേർപ്പ് ഇൻസ്പെക്ടർമാരായ എ.എസ്.സരിൻ, സുബിന്ദ്, ഗ്രേഡ് എസ്ഐ ജോയ് തോമസ്, സീനിയർ സിപിഒ പ്രദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]