തൃശൂർ∙ ജ്യോതി എൻജിനീയറിങ് കോളജും സംനിത സോഷ്യൽ ഇൻക്ലൂഷൻസ് ലാബും സംയുക്തമായി ചേർന്ന് കാഴ്ച പരിമിതി നേരിടുന്നവർക്കു വേണ്ടി കുരിശിന്റെ വഴി സംഘടിപ്പിച്ചു. തൃശൂർ പുത്തൻപള്ളി ബസിലിക്കയിൽ നടന്ന കുരിശിന്റെ വഴി തൃശൂർ അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
കാഴ്ച പരിമിതിയുള്ളവർക്കും മറ്റ് ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും കുരിശിന്റെ വഴിയിലെ ഓരോ സങ്കേതവും സ്വയം അനുഭവിച്ചറിയാൻ കഴിയുന്ന സമ്പൂർണ ഭിന്നശേഷി സൗഹൃദ സംവിധാനമാണ് പുത്തൻ പള്ളിയിൽ ഉദ്ഘാടനം ചെയ്തത്.
സാധാരണയായി കണ്ടു മാത്രം അനുഭവിക്കുന്ന കുരിശിന്റെ വഴിയെ സ്പർശനത്തിലൂടെയും കേൾവിയിലൂടെയും ഹൃദയത്തിൽ തൊട്ടറിയാൻ ഇതിലൂടെ സാധിക്കും. കാഴ്ച പരിമിതിയുള്ള അലീറ്റ അൽഫോൻസ കുരിശിന്റെ വഴിയിലൂടെ സ്പർശനത്തിലൂടെ പറയുകയും രൂപങ്ങളുടെ സ്പർശനങ്ങളിലൂടെ ആളുകളെ തിരിച്ചറിയുകയും ചെയ്യും.
ജ്യോതി എൻജിനീയറിങ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ഡേവിഡ് നെറ്റിക്കാടൻ, ബസിലിക്ക പള്ളി റെക്ടർ ഫാ. തോമസ് കാക്കശ്ശേരി, അക്കാദമിക് ഡയറക്ടർ റവ.
ഡോ. ജോസ്പ്രി കണ്ണംബുഴ, പ്രിൻസിപ്പൽ ഡോ.
പി.സോജൻലാൽ, റജിസ്ട്രാർ ഡോ. വി.എം.സേവിയർ, റോബിൻ തൊമ്മി, ഫാ.
സോളമൻ കടമ്പാട്ടുപറമ്പിൽ, ജോയ് ജോസഫ് ആളൂർ, രശ്മി രവീന്ദ്രൻ, കെ.ജെ.ജിനീഷ്, എം.ഐ.ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

