പഴഞ്ഞി ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അടയ്ക്കാ മാർക്കറ്റുകളിലൊന്നായ പഴഞ്ഞി അടയ്ക്ക മാർക്കറ്റിന്റെ പ്രവർത്തനം ഇന്നുമുതൽ നിർത്തുന്നു. അടയ്ക്ക മാർക്കറ്റ് ഉടമ ചേറു പ്രായാധിക്യം മൂലം ലൈസൻസ് പുതുക്കാതിരുന്നതാണ് അടയ്ക്ക മാർക്കറ്റ് അടച്ചുപൂട്ടാൻ കാരണം.
വ്യാപാരികളുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം പുതിയ മാർക്കറ്റ് തുടങ്ങാനുള്ള പരിശ്രമത്തിലാണ്. 75 വർഷം മുൻപാണ് നിലവിലെ സ്ഥലത്ത് അടയ്ക്ക മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്.
ആദ്യകാലത്ത് പഴുക്ക അടയ്ക്കയുടെ കച്ചവടമാണ് ഉണ്ടായിരുന്നത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള അടയ്ക്ക കർഷകർ അതിരാവിലെ മാർക്കറ്റിലെത്തിയിരുന്നു. റോഡ് ഗതാഗതം സജീവമല്ലാതിരുന്ന ആദ്യകാലങ്ങളിൽ വഞ്ചിയിലാണ് അടയ്ക്ക കൊണ്ടുവന്നിരുന്നത്.
അതിരാവിലെ തുടങ്ങുന്ന മാർക്കറ്റ് വൈകിട്ടു വരെ ഉണ്ടായിരുന്നു. കർഷകരുടെയും വ്യാപാരികളുടെയും തിരക്ക് കാരണം രണ്ടിടത്താണ് അന്ന് അടയ്ക്കക്കച്ചവടം നടന്നിരുന്നത്.
പഴുക്ക അടയ്ക്കയുടെ വിൽപന കുറഞ്ഞതോടെ ഇപ്പോഴത്തെ സ്ഥലത്ത് മാത്രമായി അടയ്ക്ക മാർക്കറ്റ് മാറുകയായിരുന്നു. പഴഞ്ഞിയുടെ അടയാളമായിരുന്ന അടയ്ക്ക മാർക്കറ്റിന്റെ പ്രവർത്തനം നിലനിർത്താൻ കാട്ടകാമ്പാൽ പഞ്ചായത്ത് ശ്രമം നടത്തിയിരുന്നു.
എന്നാൽ ഉടമ ചേറു വിസമ്മതിച്ചതോടെ നടപ്പായില്ല. ഇതോടെ വ്യാപാരികളുടെ നേതൃത്വത്തിൽ പുതിയ മാർക്കറ്റ് തുടങ്ങാൻ പദ്ധതിയിടുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

