തിരുവനന്തപുരം∙ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സഹായമായി 32,75,000 (മുപ്പത്തിരണ്ട് ലക്ഷത്തി എഴുപത്തയ്യായിരം രൂപ) അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
131 ഗുണഭോക്താക്കൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത് – മന്ത്രി പറഞ്ഞു.
ഈടു നൽകാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കാണ് സ്വയംതൊഴിലിന് 25,000 രൂപ വീതം (ഇരുപത്തയ്യായിരം രൂപ) ധനസഹായം നൽകുന്നത്. അർഹരായ 119 ഗുണഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ 29,75,000 രൂപയും (ഇരുപത്തൊമ്പത് ലക്ഷത്തി എഴുപത്തയ്യായിരം), അർഹരായ 12 ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ടത്തിൽ 3,00,000 രൂപയും (മൂന്നു ലക്ഷം) ആണ് അനുവദിച്ചത് – മന്ത്രി ഡോ.
ബിന്ദു പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടിക www.hpwc.kerala.gov.in വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾ 0471-2322055, 9497281896 എന്നീ നമ്പറുകളിൽ ലഭിക്കും – മന്ത്രി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

