
തിരുവനന്തപുരം ∙ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് സർക്കാർ നടപടിക്കെതിരെ കെപിസിസി നടത്തിയ പ്രതിഷേധ പരിപാടിക്കിടെ കോൺഗ്രസ് നേതാവ് കെ.സി. ജോസഫിന് ദേഹാസ്വാസ്ഥ്യം.
ഉടൻ പാളയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാക്കി. ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടതിനെത്തുടർന്ന് ഉച്ചയോടെ അദ്ദേഹം ആശുപത്രി വിട്ടു. 11മണിയോടെ ഇന്ദിരാ ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ നടപ്പിനിടെയാണ് സംഭവം. ഷാഫി പറമ്പിൽ, പി.സി.
വിഷ്ണുനാഥ് ഉൾപ്പെടെയുള്ളവർ താങ്ങിയെടുത്താണ് അദ്ദേഹത്തെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. അടുത്തിടെ ജോസഫ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]