
തിരുവനന്തപുരം∙കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ വീണ്ടും സമവായ ശ്രമവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ ഫോണിൽ വിളിച്ചെങ്കിലും മന്ത്രിയുടെ നിർദേശങ്ങൾ വിസി തള്ളി.റജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കാതെ സമവായം സാധ്യമല്ലെന്ന നിലപാടിലാണു വിസി. ഇന്നലെ കനത്ത പൊലീസ് വലയത്തിൽ വീണ്ടും വിസി സർവകലാശാലയിൽ എത്തി.
സർവകലാശാലയിൽ നിന്നു മടങ്ങുമ്പോൾ എസ്എഫ്ഐ പ്രതിഷേധവുമായെത്തി.
പ്രവർത്തകർ കാറിനടുത്തേക്ക് പാഞ്ഞെത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രധാന കവാടം എസ്എഫ്ഐ ഉപരോധിച്ചതോടെ എകെജി സെന്ററിന്റെ സമീപത്തെ ഗേറ്റിലൂടെയാണു വിസി പുറത്തേക്കു പോയത്.കഴിഞ്ഞ ദിവസം റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ അയച്ച സർവകലാശാല യൂണിയൻ ഫണ്ടിനുള്ള ഫയൽ വിസി തിരിച്ചയച്ചിരുന്നു.
പിന്നാലെ റജിസ്ട്രാർ ഇൻ ചാർജ് ഡോ.മിനി കാപ്പൻ നൽകിയ അപേക്ഷ അംഗീകരിച്ച് ഇന്നലെ ഫണ്ട് പാസാക്കി.
ഉടൻ തുക കൈമാറാനും വിസി ഫിനാൻസ് ഓഫിസർക്ക് നിർദേശം നൽകി. തന്റെ നിർദേശം ലംഘിച്ച് ഡോ.കെ.എസ്.അനിൽകുമാറിന് ഫയലുകൾ നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിലാണ് ഡോ.മോഹനൻ കുന്നുമ്മൽ.
ഇ ഫയൽ ആക്സസ് റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ.മിനി കാപ്പന് നൽകി.
സർവകലാശാലയുടെ മുൻകൂർ അനുമതിയില്ലാതെ ഫയൽ ആക്സസ് മാറ്റരുതെന്നു കാണിച്ചു കെൽട്രോണിന് കത്ത് നൽകാനും ഡോ.മിനി കാപ്പന് നിർദേശം നൽകി. സിൻഡിക്കറ്റ് അംഗങ്ങളുടെ സമ്മർദത്തിനു വഴങ്ങി റജിസ്ട്രാർക്കു ശമ്പളം നൽകിയാൽ അതിന്റെ ബാധ്യത ഫിനാൻസ് ഓഫിസർക്കായിരിക്കുമെന്നും വിസി ഉത്തരവിറക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]