പൈപ്പ് അറ്റകുറ്റപ്പണിക്ക് കുഴിച്ച റോഡ് നന്നാക്കിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വർക്കല ∙ ജനതാമുക്ക് –കരുനിലക്കോട് റോഡിന്റെ ഒരുഭാഗവും കരുനിലക്കോട് കുളത്തിലേക്കുള്ള പൊതുവഴിയും ജലഅതോറിറ്റി വെട്ടിക്കുഴിച്ചിട്ട് നന്നാക്കുന്നില്ലെന്ന് പരാതി. പൈപ്പ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി കരാറുകാരനാണ് മാസങ്ങൾക്കു മുൻപ് റോഡ് കുഴിച്ചത്. അതോറിറ്റി അധികൃതരെ പരാതി അറിയിച്ചപ്പോൾ പൂർവസ്ഥിതിയിലാക്കുമെന്നാണ് മാസങ്ങൾക്കു മുൻപ് അറിയിച്ചത്.കരുനിലക്കോട് കുളത്തിലേക്കുള്ള വഴി വേനൽക്കാലത്ത് നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്നതാണ്. ശ്രീനാരായണഗുരു ആദ്യമായി ധ്യാനം ഇരുന്ന സ്ഥലം കൂടിയാണിത്. ജനതാമുക്ക്–കരുനിലക്കോട് റോഡിന്റെ പകുതിയോളം വെട്ടിക്കുഴിച്ച സ്ഥിതിയിലാണ്. റോഡ് ഉപരോധിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.