തിരുവനന്തപുരം ∙ കല്ലമ്പലം നാവായിക്കുളം കുടവൂർ മുസ്ലിം ജമാ അത്ത് പള്ളിയിലെ ആംബുലൻസ് മോഷ്ടിച്ചു കടന്നുകളഞ്ഞ വിദ്യാർഥികളെ പൊലീസ് കോഴിക്കോട് നിന്ന് പിടികൂടി. കുടവൂർ, കണ്ണനല്ലൂർ സ്വദേശികളായ പതിമൂന്നു പതിനാലും വയസ്സുള്ള വിദ്യാർഥികളെയാണ് കോഴിക്കോട് നിന്ന് കണ്ടെത്തിയത്.
വിദ്യാർഥികളെയും കൊണ്ട് കല്ലമ്പലം പൊലീസ് കോഴിക്കോട് നിന്ന് കല്ലമ്പലത്തേക്കു മടങ്ങി. ആംബുലൻസ് വർക്കല റെയിൽവേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്ത ശേഷമാണ് ഇവർ ട്രെയിനിൽ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് പള്ളിയിൽ നിന്ന് ആബുലൻസ് മോഷണം പോയത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പള്ളിയിലെ മദ്രസയിൽ പഠിക്കുന്ന ഒരു വിദ്യാർഥിയും കൂട്ടുകാരനും ചേർന്ന് ആംബുലൻസ് സ്റ്റാർട്ടാക്കി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. ഇവരെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.
അത് അന്വേഷിച്ചു വരുന്നതിനിടയിലാണ് ആംബുലൻസ് മോഷണ വിവരം പുറത്തു വരുന്നത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കുട്ടികളുടെ മൊബൈൽ ഫോൺ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവർ കോഴിക്കോട് നഗരത്തിൽ എത്തിയതായി വിവരം ലഭിച്ചത്. ഉടൻ തന്നെ കല്ലമ്പലം പൊലീസ് കോഴിക്കോട് പൊലീസിന് വിവരം കൈമാറി.
തുടർന്ന് കോഴിക്കോട് പൊലീസ് കുട്ടികളെ കണ്ടെത്തി സുരക്ഷിതമായി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഇവരെ കല്ലമ്പലം പൊലീസിനു കൈമാറുകയായിരുന്നു.
മോഷണം ആയിരുന്നില്ല ഇവരുടെ ലക്ഷ്യമെന്നും കുട്ടികളിൽ ഒരാൾക്ക് ഡ്രൈവിങ് അറിയാമായിരുന്നു എന്നും പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

