കാട്ടാക്കട ∙ നെയ്യാർ ഡാം വിനോദസഞ്ചാര കേന്ദ്രത്തിലെ പുതുവത്സരാഘോഷത്തിന് കർശന സുരക്ഷയൊരുക്കാൻ പൊലീസ്.
ആദ്യമായാണ് കേന്ദ്രത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്. 23 മുതൽ ആരംഭിച്ച ആഘോഷ പരിപാടികൾ വീക്ഷിക്കാൻ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.
മഫ്ടിയിൽ സഞ്ചാര കേന്ദ്രത്തിനകത്തും പുറത്തും പൊലീസിനെ വിന്യസിക്കും. ആഘോഷം അതിരുവിട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
പുതുവർഷ പിറവിയിൽ നെയ്യാർ ഡാമിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പുലർച്ചെ ഒരു മണിവരെ ഇവിടെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകും. വൈകിട്ട് 6 മുതൽ കലാപരിപാടികൾ നടക്കും.
9ന് ന്യൂ ഇയർ ഈവ് മ്യൂസിക്കൽ ഷോ. ദീപാലങ്കൃതമായ സഞ്ചാര കേന്ദ്രത്തിൽ പുതുവർഷത്തെ വരവേൽക്കാൻ എത്തുന്ന സഞ്ചാരികൾക്ക് അലോസരങ്ങളില്ലാതെ ആഘോഷത്തിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ പൊലീസും ഇറിഗേഷൻ അധികൃതരും ചേർന്ന് ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് കുമാർ പറഞ്ഞു.
31ന് വൈകിട്ട് 7നു ശേഷം നെയ്യാർ ഡാമിനു മുകളിലേക്ക് പ്രവേശനം അനുവദിക്കില്ല.മണിമേട
യിലേക്ക് പ്രവേശനം നൽകുമെങ്കിലും ഡാം ടോപ്പിൽ പ്രവേശിപ്പിക്കില്ല. ആളുകളെ വേദിയ്ക്ക് സമീപം സെൻട്രൽ ഗാർഡനിലേക്ക് എത്തിക്കും.
ഇവിടെ മ്യൂസിക്കൽ ഷോ സംഘടിപ്പിച്ചിട്ടുണ്ട്. സംഗീതാത്മക അന്തരീക്ഷത്തിൽ ഇവിടെ നിന്നും പുതുവർഷ പുലരിയിലേക്ക് കടക്കാനുള്ള അവസരമാണ് ഒരുക്കുകയെന്നു അസി.എൻജിനീയർ എം.എസ്.സിദ്ദിഖ് പറഞ്ഞു.
കേന്ദ്രത്തിൽ ആഘോഷ പരിപാടികൾക്ക് സുരക്ഷ ഒരുക്കാനായി കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

