തിരുവനന്തപുരം∙ പാപ്പനംകോട് മേലേ കുഴിവിളാകം തങ്കമണി(55)ക്ക് ജീവിതത്തിലേക്കു മടങ്ങിവരണമെങ്കിൽ സുമനസ്സുകൾ കനിയണം. രണ്ട് മക്കൾ മാത്രമാണുള്ള കുടുംബമാണ് തങ്കമണിയുടേത്.
കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. ഇപ്പോഴും ഇളയ മകന്റെ പഠനമുൾപ്പെടെ ചെലവിന് പണം കണ്ടെത്തുന്നത് വീട്ടുജോലിക്കും മറ്റും പോയാണ്.
കാൻസർ സ്ഥിരീകരിച്ച് ആർസിസിയിൽ ചികിത്സ ആരംഭിച്ചതോടെ ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ വരുമാനവും നിലച്ചു.
അയൽവാസികളുടെ സഹായം കൊണ്ടാണ് പരിശോധനകളും മറ്റും ചെലവുകളും നടത്തുന്നത്.
റേഡിയേഷനും കീമോതെറാപ്പി ചികിത്സയും തുടങ്ങണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
ഇതിനും പണം കണ്ടെത്തേണ്ടതുണ്ട്. വാടക വീട്ടിൽ താമസിക്കുന്ന തങ്കമണിക്കും മക്കൾക്കും വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ട
അവസ്ഥയുമുണ്ട്. തങ്കമണിയുടെ ചികിത്സാ സഹായത്തിനായി മകൻ അഭിലാഷിന്റെ പേരിൽ കാനറാ ബാങ്ക് വെള്ളായണി ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
∙ അക്കൗണ്ട് നമ്പർ: 2995108006857
∙ ഐഎഫ്എസ്സി: CNRB0002995
∙ ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര്: അഭിലാഷ്
∙ ഗൂഗിൾ പേ നമ്പർ: 9074038088
∙ ഫോൺ: 9526439461
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

