പാറശാല∙ പോസ്റ്റ് ഓഫിസ് ജംക്ഷനിൽ അനധികൃത നിർമാണം പഞ്ചായത്ത് നിർദ്ദേശപ്രകാരം പൊലീസ് തടഞ്ഞു. കരമന–കളിയിക്കാവിള പാതയിൽ ഏറെ തിരക്കേറിയ പോസ്റ്റ് ഓഫിസ് ജംക്ഷനിൽ പാതയിൽ നിന്ന് മഹാദേവർ ഓഡിറ്റോറിയത്തിലേക്കുളള വഴിയോട് ചേർന്ന മുക്കാൽ സെന്റ് സ്ഥലം കയ്യേറി കെട്ടിടം കെട്ടാനുളള ശ്രമമാണ് അധികൃതർ തടഞ്ഞത്. റവന്യു രേഖകളിൽ പുറമ്പോക്ക് വഴി എന്ന് രേഖപ്പെടുത്തിയിട്ടുളളതാണെന്ന് വ്യാപാരികൾ പറയുന്ന സ്ഥലത്ത് ഇന്നലെ രാവിലെയാണ് ഒരു സംഘം എത്തി വാനം തോണ്ടി കെട്ടിട
നിർമാണം തുടങ്ങിയത്.
തൊട്ടടുത്ത കടക്കാരും മറ്റും വിവരമറിയിച്ചതനുസരിച്ച് പാറശാല പൊലീസ് സ്ഥലത്തെത്തി. പിന്നാലെ പാറശാല പഞ്ചായത്തിൽ നിന്നു ഓവർസീയറും സംഘവുമെത്തി ബിൽഡിങ് പെർമിറ്റ് ഇല്ലാതെ നിർമാണം നടത്താനാകില്ലെന്നറിയിച്ചു.
ഇതോടെ പൊലീസ് നിർമാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘം പിന്മാറിയത്. സ്ഥലം അളന്നു തിട്ടപ്പെടുത്താൻ സർവേ വിഭാഗത്തിന് കത്ത് നൽകുമെന്ന് പാറശാല വില്ലേജ് ഓഫിസർ അറിയിച്ചു. ഏതാനും വർഷം മുമ്പും ഇതേ സ്ഥലത്ത് കയ്യേറ്റശ്രമം അധികൃതർ തടഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

