ബാലരാമപുരം∙ കരമന–കളിയിക്കാവിള പാതയിൽ ബാലരാമപുരം കല്ലമ്പലത്തിന് സമീപം റോഡിന് കുറുകെ ലോറി കുടുങ്ങിയത് വൻ ഗതാഗതകുരുക്കുനിടയാക്കി. ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം. ആലുവിള ഭാഗത്തെ ഗോഡൗണിൽ സിമന്റിറക്കിയശേഷം നാഗർകോവിലിലേക്ക് പോകാനായി എത്തിയതായിരുന്നു ലോറി.
പ്രധാനപാതയിൽ കയറിയ ലോറിയുടെ സ്റ്റിയറിങ് തിരിയാതെ വന്നതിനെ തുടർന്ന് റോഡിന് കുറുകെ നിൽക്കുകയായിരുന്നു.
ലോറിയുടെ മുൻവശത്തെ ടയറുകൾ എതിർദിശയിലെ റോഡിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയതോടെ പിന്നോട്ടെടുക്കാൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ലോറി പിന്നിലേക്ക് തള്ളിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇതിനിടെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി. രാത്രിവൈകിയും ഗതാഗതം സാധാരണ നിലയിലായിട്ടില്ല. ഇത് നിയന്ത്രിക്കാൻ ബാലരാമപുരം പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. ബാലരാമപുരം ജംക്ഷനിലും ട്രാഫിക് നിയന്ത്രിക്കാൻ 8 മണിക്ക് ശേഷം പൊലീസില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

