തിരുവനന്തപുരം ∙ ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ കടന്നുകയറി നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമിച്ച കേസിൽ ഓൺലൈൻ സേവനകേന്ദ്രം നടത്തുന്നയാൾ അറസ്റ്റിൽ. ബീമാപ്പള്ളി ബിഎഫ്എ ജംക്ഷൻ അസീസ് മൻസിലിൽ ഹസീബ് ഖാനെയാണു (34) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ ബീമാപള്ളിയിലെ റേഷൻ ലൈസൻസി സഹദ് ഖാൻ (32) നൽകിയ അപേക്ഷകളിൽ ചിലത് സൈറ്റിൽ അപ്ലോഡ് ചെയ്തത് ജനസേവന കേന്ദ്രം നടത്തുന്ന ഹസീബ് ഖാനാണെന്നു പൊലീസ് പറഞ്ഞു.
5 മുതൽ 10 വരെ അപേക്ഷകളാണ് അപ്ലോഡ് ചെയ്തതെന്നാണ്ഹസീബ് പൊലീസിനോടു പറഞ്ഞത്.
ഇതു തട്ടിപ്പാണെന്ന് അറിയില്ലെന്നും സഹദ് നൽകിയ നിർദേശം അനുസരിച്ചാണു വിവരങ്ങൾ അപ്ലോഡ് ചെയ്തതെന്നുമാണു ഹസീബിന്റെ മൊഴി. ഹസീബ് ഇതിലൊരു കണ്ണിയാണെന്നും വേറെ സ്ഥലങ്ങളിൽ നിന്നു പലരും അപേക്ഷകൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഹസീബിനെ റിമാൻഡ് ചെയ്തു.സംഭവത്തിലെ ആസൂത്രകനും മുഖ്യപ്രതിയുമെന്നു സംശയിക്കുന്ന സുൽഫിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യവകുപ്പിന്റെ റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ (ആർസിഎംഎസ്) സൗത്ത് സിറ്റി റേഷനിങ് ക്ലാർക്കിന്റെയും റേഷനിങ് ഇൻസ്പെക്ടറുടെയും ലോഗിൻ ഐഡിയും പാസ്വേഡും ചോർത്തിയെടുത്താണു മേയ് മുതൽ തട്ടിപ്പ് നടത്തിയത്.അനധികൃതമായി പിങ്ക് കാർഡുകൾ ലഭിച്ച ആളുകളുടെ മൊഴി രേഖപ്പെടുത്തി. വ്യാജ കാർഡുകൾ റദ്ദാക്കിയതിനു പുറമേ പ്രതി സഹദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

