
കരമന–കളിയിക്കാവിള പാതയിൽ വെടിവച്ചാൻകോവിലിൽ നിന്ന് മുതുവല്ലൂർക്കോണം കസ്തൂർബാകേന്ദ്രം വരെ പോകുന്ന റോഡിന്റെ ശോചനീയവസ്ഥയെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കാനാണ് ഈ കുറിപ്പ്. ജനവാസ കേന്ദ്രവും ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയുമാണ് ഇത്.
സ്കൂൾ വിദ്യാർഥികളുമായി ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുമുണ്ട്. പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട
ഇവിടെ ഈ ഭരണ സമിതി നിലവിൽ വന്നശേഷം കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്തതൊഴിച്ചാൽ റോഡിന്റെ സംരക്ഷണത്തിനോ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ ഇരുവശവും വളർന്നുനിൽക്കുന്ന ചെടികൾ വെട്ടിമാറ്റാനും നടപടിയൊന്നും എടുത്തിട്ടില്ല. ഇതുകാരണം രാത്രിയിലും പുലർച്ചെയും ഇതുവഴി ഭയത്തോടെയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്.
റോഡ് തകർന്ന് പല ഭാഗത്തും വെള്ളക്കെട്ടുമുണ്ട്. ജലഅതോറിറ്റി വക പൈപ്പ് ലൈനിലെ ചോർച്ചമൂലവും റോഡ് പലപ്പോഴും നനഞ്ഞുകിടക്കുന്നതായും പറയുന്നു.
ഈ റോഡിന്റെ കുറെഭാഗം ഒരു വശത്ത് ഇറിഗേഷൻ കനാലാണ്.
ഇതിന് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ രാത്രികാലങ്ങളിലും റോഡ് പരിചയമില്ലാത്തവരും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. വെടിവച്ചാൻകോവിൽ, അയണിമൂട്, കുറണ്ടിവിള വാർഡുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. പഞ്ചായത്തിലെ ഭരണ കക്ഷിയുടെ അംഗങ്ങളാണ് 3 വാർഡുകളിലെയും ജനപ്രതിനിധികൾ.
ഇതിൽ ഒരാൾ രണ്ടര വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. എന്നിട്ടും റോഡ് പുനരുദ്ധാരണത്തിന് യാതൊരു നടപടിയും എടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി.
എത്രയും വേഗം റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]