
തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് 4 വാഹനങ്ങൾ സമർപ്പിച്ച് ഭക്തർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഉൾപ്പടെയുള്ള വിവിധ ക്ഷേത്രങ്ങളുടെയും ബോർഡിന്റെയും ആവശ്യങ്ങൾക്കായി ഭക്തർ 4 വാഹനങ്ങൾ സമർപ്പിച്ചു. ഫോഴ്സ് ഗൂർഖ ഓഫ് റോഡ് ആംബുലൻസ്, മഹീന്ദ്ര പിക്കപ്പ്, ടൊയോട്ട ഇന്നോവ, മഹീന്ദ്ര ട്രാക്ടർ എന്നീ വാഹനങ്ങളാണ് സമർപ്പിച്ചത്. വാഹനങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ.അജികുമാർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, സെക്രട്ടറി എസ്.ബിന്ദു, ചീഫ് എൻജിനീയർ രഞ്ജിത്ത് ശേഖർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.