വർക്കല ∙ 93–ാം ശിവഗിരി തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 30ന് രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമപതാക ഉയർത്തും.
തുടർന്ന് 10 ന് തീർഥാടന സമ്മേളനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.
ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി.രാജേഷ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ പ്രസംഗിക്കും. ജനുവരി ഒന്നു വരെയാണ് തീർഥാടനം. ഗുരുവിന്റെ അഷ്ട
സന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങൾ നടക്കും. ഗുരു ശിഷ്യൻ സ്വാമി ബോധാനന്ദയുടെ അഭിഷേക ശതാബ്ദി, ഗുരു– മഹാത്മജി സമാഗമ ശതാബ്ദി സമാപനം, സ്വാമി സത്യവ്രത സമാധി ശതാബ്ദി, ഗുരു– സ്വാമി ശ്രദ്ധാനന്ദ സമാഗമ ശതാബ്ദി എന്നിവയുടെ നിറവിലാണ് ഇത്തവണത്തെ തീർഥാടനം.
30ന് രാവിലെ 11 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അധ്യക്ഷനാകും. ഒന്നിന് ‘ആധുനിക ജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികൾ’ എന്ന വിഷയത്തിലുള്ള സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.
3 ന് ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും സമ്മേളനം ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 4 ന് ശ്രീനാരായണ ദിവ്യസത്സംഗം. 5ന് ഈശ്വരഭക്തി സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.
സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷനാകും.
31 നു രാവിലെ 5.30ന് തീർഥാടന ഘോഷയാത്ര മഹാസമാധിയിൽ നിന്നു നഗര പ്രദക്ഷിണത്തിനു പുറപ്പെടും. 9.30 ന് തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എൻ.വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ പ്രസംഗിക്കും.
12 ന് കൃഷി, കച്ചവടം, കൈത്തൊഴിൽ എന്ന വിഷയത്തിലെ സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷനാകും.
2.30 ന് ‘ഭാവി ലോകത്തിന്റെ പ്രത്യാശയും സങ്കീർണതയും’ എന്ന വിഷയത്തിലെ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി അധ്യക്ഷനാകും.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയാകും. 5 ന് മാധ്യമ സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
രാത്രി 12 ന് മഹാസമാധിയിൽ പുതുവത്സര പൂജയും സമൂഹ പ്രാർഥനയും.
ജനുവരി 1 ന് 10 മണിക്ക് ‘തീർഥാടന ലക്ഷ്യം സംഘടന’ എന്ന വിഷയത്തിലുള്ള സമ്മേളനം ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കർ യു.ടി.
ഖാദർ അധ്യക്ഷനാകും. 11 ന് ശ്രീനാരായണ പ്രസ്ഥാന സംഗമം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ എംപി അധ്യക്ഷനാകും.
1ന് തമിഴ് കന്നട ശ്രീനാരായണ സംഗമം തമിഴ്നാട് മന്ത്രി ടി.മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും.
2.30 ന് സാഹിത്യ സമ്മേളനം എം.മുകുന്ദനും തുടർന്നു സമാപന സമ്മേളനം മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

