തിരുവനന്തപുരം∙ ഫിലിം ക്രിട്ടിക്സ് മണ്ണാറക്കയം ബേബി രചനാ വിഭാഗം പുരസ്കാരം പ്രഖ്യാപിച്ചു. സി എസ് മീനീക്ഷി മികച്ച ഗ്രന്ഥകാരി.
ഡോ.സെബാസ്റ്റ്യൻ ജോസഫ് മികച്ച ലേഖകൻ. ഡോ.ടി.ജിതേഷിന് ജൂറി പുരസ്കാരം.സി.എസ്.
മീനാക്ഷിയുടെ പെൺപാട്ടുതാരകൾ: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ എന്ന പഠനഗ്രന്ഥത്തിന് 2024 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനു ള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്കാരം, ഡോ. സെബാസ്റ്റ്യൻ ജോസഫ് രചിച്ച ഭ്രമയുഗം സൃഷ്ടിക്കുന്ന ചലച്ചിത്ര ചരിത്ര ആർക്കൈവുകൾ മികച്ച ലേഖനത്തിനുമുള്ള അവാർഡ് നേടി.
5000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം, മികച്ച ചലച്ചിത്ര ലേഖകന് 3000 രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും.
ഡോ. ടി ജിതേഷ് രചിച്ച ദൃശ്യവിചാരവും സിദ്ധാന്തവും എന്ന ചലച്ചിത്ര ഗ്രന്ഥം 1000 രൂ പയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന ജൂറിയുടെ പ്രത്യേകപുരസ്കാരത്തിന് അർഹമായി.ഡോ.ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ ജോസ് കെ മാ നുവൽ, എ.ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മികച്ച ചലച്ചിത്ര ഗ്രന്ഥകർ ത്താവിനെ തെരഞ്ഞെടുത്തത്.
ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായ ലേഖനവിഭാഗത്തിൽ, ഡോ അരവിന്ദൻ വല്ലച്ചിറ, ഡോ.
എം.ഡി.മനോജ്, എ ചന്ദ്രശേഖർ എന്നിവർ അംഗങ്ങളായിരുന്നു.അടുത്തുതന്നെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഡോ ജോർജ്ജ് ഓണക്കൂർ, തേക്കിൻകാട് ജോസഫ് എന്നിവരറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

