അരുവിക്കര∙ ജലസംഭരണിയോട് ചേർന്നുള്ള മുള്ളിലവിൻമൂട്-പൊട്ടച്ചിറ- കാഞ്ചിക്കാവിള റോഡ് തകർന്ന് തരിപ്പണമായി. ടാറിങ് തകർന്ന കുഴികളിൽ മഴ വെള്ളം കെട്ടിനിൽക്കുന്നതോടെ കാൽനടയാത്ര പോലും അസാധ്യമാണ്.
റോഡിന്റെ പലഭാഗത്തും ടാറിങ് കാണാൻ ഇല്ല. റിസർവോയർ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സഞ്ചാരമാർഗ്ഗമായ റോഡിലൂടെയുള്ള യാത്ര ദുരിതത്തിൽ ആയിട്ട് വർഷങ്ങളായി.
2010 ൽ പ്രധാനമന്ത്രിയുടെ സഡക്ക് യോജന പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് നിർമിച്ച റോഡാണിത്.
“റോഡ് ഉടനടി നവീകരിക്കാൻ നടപടി സ്വീകരിക്കണം. പ്രതിഷേധത്തെ കുറിച്ച് ആലോചിക്കാൻ 2ന് നാട്ടുകാരുടെ യോഗം വിളിച്ചിട്ടുണ്ട്.”
ആർ.സജിത് രാജ്, പ്രസിഡന്റ്, തീരം റസിഡൻസ് അസോസിയേഷൻ
ഇതിനിടെ റോഡ് നവീകരിക്കാനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം നവീകരണം നടന്നില്ലെന്ന് വാർഡ് അംഗം കെ.രമേഷ് ചന്ദ്രൻ പറഞ്ഞു.
റോഡിന് രണ്ട് കിലോമീറ്ററോളം ദൂരം വരും. പഴനിലം അങ്കണവാടി, എൻആർഎച്ച്എം സിദ്ധ ആശുപത്രി, വാട്ടർ അതോറിറ്റി പമ്പ്ഹൗസ്, ഭിന്നശേഷി കുട്ടികളുടെ സ്കൂൾ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന റോഡ് ആണിത്.
റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
റോഡിന്റെ അവസ്ഥ ജി.സ്റ്റീഫൻ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നവീകരണം നടക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.കല പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

