തിരുവനന്തപുരം∙ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ് സെപ്റ്റംബർ 29ന് തിരുവനന്തപുരത്തെ പേരൂർക്കട ഫാക്ടറിയിൽ ലോക ഹൃദയാരോഗ്യ ദിനം 2025 ആചരിച്ചു.
കൃത്യമായ കായിക പ്രവർത്തനവും ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഡോണ്ട് മിസ് എ ബീറ്റ്’ (Don’t Miss a Beat) എന്ന ആഗോള പ്രമേയത്തിന് അനുസൃതമായി 5 കിലോമീറ്റർ വാക്കത്തോൺ സംഘടിപ്പിച്ചു.
ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
ഏകദേശം 250 ഓളം ജീവനക്കാർ ഇതിൽ പങ്കെടുത്തു. ഡയറക്ടർമാരായ അജിത്.
എൻ (മാർക്കറ്റിംഗ്), രമേഷ്. പി (ഫിനാൻസ്) എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി സമ്മർദ്ദം കൈകാര്യം ചെയ്യൽ, ഹൃദയാരോഗ്യത്തിന് ഉതകുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ക്ലാസുകൾ, പാചകം ചെയ്യാതെയുള്ള ഭക്ഷണ പ്രദർശനം, വിരമിച്ച ജീവനക്കാർക്ക് സൗജന്യ ഹൃദയ പരിശോധന എന്നിവയും നടന്നു.
എച്ച്.എൽ.എല്ലിന്റെ കൊച്ചി, ഐരാപുരം, കനഗല യൂണിറ്റുകളിലും സമാനമായ വാക്കത്തോണുകളും ബോധവൽക്കരണ പരിപാടികളും നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]