പാറശാല∙മികവിന്റെ കേന്ദ്രമായി മാറാൻ പരശുവയ്ക്കൽ ഗവ ആടു വളർത്തൽ കേന്ദ്രം. മലബാറി ആടുകളുടെ വംശ വർധനയ്ക്കു വേണ്ടി 2002ൽ ആണ് മൃഗ സംരക്ഷണ വകുപ്പ് പരശുവയ്ക്കലിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഫാം സ്ഥാപിച്ചത്.
ചെറിയ തുകയ്ക്കു ആട്ടിൻ കുട്ടികളെ കർഷകർക്ക് നൽകുന്നതാണ് ഫാമിന്റെ പ്രധാന ലക്ഷ്യം. നിലവിൽ 300 ആടുകൾ ഉളള ഫാമിൽ വികസനം എത്തുന്നതോടെ രണ്ടു നിലകളിലായി നിർമിച്ച പുതിയ കെട്ടിടത്തിൽ ആയിരത്തോളം ആടുകളെ വളർത്താൻ കഴിയും.
.
ആട് കൃഷി നടത്താൻ താൽപര്യമുള്ളവർക്ക് വേണ്ട പരിശീലന ക്ലാസ്, തീറ്റ പുൽ കൃഷി, ആധുനിക രീതിയിലുള്ള ആടു വളർത്തൽ തുടങ്ങിയ വിഷയങ്ങൾ കർഷകരെ പരിചയപ്പെടുത്താനും ഫാമിൽ സൗകര്യം ഉണ്ട്.
ആടിനു വേണ്ട തീറ്റപ്പൂൽ ഇവിടെ തന്നെ കൃഷി ചെയ്യുന്നുണ്ട്.
മികവിന്റെ കേന്ദ്രമായി മാറുന്നതോടെ ഫാം വികസനത്തിനായി സമീപത്തെ 18 ഏക്കർ ഭൂമി ഏറ്റെടുക്കൽ അടക്കം നടപടികൾ തുടങ്ങി കഴിഞ്ഞു.
300ൽ നിന്നു വളർത്തുന്ന ആടുകളുടെ എണ്ണം ആയിരമായി മാറുന്നതോടെ ബുക്ക് ചെയ്തവർക്ക് ആട്ടിൻ കുട്ടികളെ ലഭിക്കാനുള്ള കാലതാമസം കുറയും എന്നാണ് അധികൃതരുടെ വിശദീകരണം. ആട് ഫാം മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് അടുത്ത മാസം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
ഫാമിന്റെ വികസനം യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളായ ഇരുപതോളം പേർക്ക് കൂടി തൊഴിൽ ലഭിക്കും. ആടിന്റെ വിസർജ്യം വളമാക്കി മാറ്റി പുറത്ത് വിൽപന നടത്തുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]