
തിരുവനന്തപുരം ∙ അയ്യങ്കാളിയുടെ 162–ാം ജന്മദിനത്തിന്റെ ഭാഗമായി കെപിസിസി ഓഫിസിൽ പുഷ്പാർച്ചന നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വി.എം.സുധീരൻ, എം.എം.ഹസൻ, കെ.മുരളീധരൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ പ്രസംഗിച്ചു.
∙ ഡിസിസി ഓഫിസിൽ നടന്ന അനുസ്മരണ യോഗം ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി, ജി.സുബോധൻ, വർക്കല കഹാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ വാർഡ്-മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും അയ്യങ്കാളി ജയന്തി ആചരിച്ചു.
∙ കേരള പുലയർ മഹാസഭയുടെ (കെപിഎംഎസ്) നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് അശോകൻ എ.കെ.നഗർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ.സതീന്ദ്രൻ, സന്തോഷ് അരൂക്കുറ്റി, മധു കെ.ചേരമാൻ, ശശി മാറനല്ലൂർ, ശശികുമാർ, മാധുരി, അംബിക, പൊന്നപ്പൻ, ബാബു, സുരേന്ദ്രൻ,. സുധീർ, സന്തോഷ് കാല, പുരുഷൻ, തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
∙ ദലിത് കോൺഗ്രസ് സംഘടിപ്പിച്ച വില്ലുവണ്ടി ഘോഷയാത്ര കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ, ജി.സുബോധൻ, കെ.ബി.ബാബുരാജ്, ശാസ്തമംഗലം വിജയൻ, ബി.എസ്.അനൂപ്, ഇടക്കോട് ജനാർദനൻ, കുറക്കട
മധു, പുതുക്കരി പ്രസന്നൻ, എസ്.അനിത, വേണുഗോപാൽ വിലങ്ങറ, കെ.അനിരുദ്ധൻ, കാലടി അനിൽ, സി.ആർ.മനേഷ്കർ, ആർ.പി.കുമാർ. എം.സി.സുരേന്ദ്രൻ, ധനരാജ്, മാരായമുട്ടം വിജയകുമാർ, ബാലരാമപുരം തങ്കരാജ്, എന്നിവർ പ്രസംഗിച്ചു.
അയ്യങ്കാളിയുടെ വില്ല് വണ്ടി യാത്രയെ അനുസ്മരിച്ച് കവടിയാർ മുതൽ വെള്ളയമ്പലം വരെ വില്ലുവണ്ടി ഘോഷയാത്ര നടത്തി.
∙ വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തി. ∙ കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഹിന്ദു മിഷൻ പ്രസിഡന്റ് കെ.രാമൻ പിള്ള, വൈസ് പ്രസിഡന്റ് പി.അശോക് കുമാർ, ജനറൽ സെക്രട്ടറി ആറന്മുള ശശി, ടി.കെ.അനിയൻ, ഊരൂട്ടമ്പലം അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ∙ ദലിത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി പ്രതിമയ്ക്കു മുന്നിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് ഉദ്ഘാടനം ചെയ്തു.
ദലിത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ബാബുരാജ് മുദാക്കൽ അധ്യക്ഷത വഹിച്ചു.
∙ കേരള പുലയർ മഹാസഭ (കെപിഎംഎസ്– എൽ.രമേശൻ വിഭാഗം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ അയ്യങ്കാളി ജന്മദിനാഘോഷവും പുഷ്പാർച്ചനയും നടത്തി. സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ശ്യാംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷൈൻ നമ്പാട്, ട്രഷറർ ബൈജു കുളക്കോട്, ടി.എസ്.ജയന്തൻ, സജി ചിത്രവിള, പ്രാവച്ചമ്പലം ജയകുമാർ, ബ്രംഗിൾ ബ്രൈറ്റ്, ലേഖ, വണ്ടിത്തടം വത്സരാജ് എന്നിവർ പ്രസംഗിച്ചു.
∙ കേരള പുലയർ മഹാസഭ (കെപിഎംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ജില്ലാ പ്രസിഡന്റ് അമ്പലത്തറ ശ്രീരംഗനാഥ് ഉദ്ഘാടനം ചെയ്തു.
സി.വി.രാജ്, ശിവരാജൻ, അജിത എന്നിവർ പ്രസംഗിച്ചു. ∙ കേരള പട്ടികജാതി, പട്ടിക വർഗ ഐക്യവേദി സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷവും പുഷ്പാർച്ചനയും സംസ്ഥാന ജനറൽ സെക്രട്ടറി കരമന ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അബീഷ് കുമാർ, സെക്രട്ടറി മഞ്ജു കുറക്കട, ശൈലജ, കിളിമാനൂർ സരള, ഷാജി എന്നിവർ പ്രസംഗിച്ചു. ∙ ഡോ.ബി.ആർ.അംബേദ്കർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം കേരള പുലയർ മഹാസഭ (കെപിഎംഎസ്) ജില്ലാ പ്രസിഡന്റ് അമ്പലത്തറ ശ്രീരംഗനാഥ് ഉദ്ഘാടനം ചെയ്തു.
ശ്രീധരൻ, അയ്യപ്പൻകുട്ടി, ശിവകാമി ദേവു എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]