
തിരുവനന്തപുരം ∙ വ്യാജ ആധാറും ജനനസർട്ടിഫിക്കറ്റും ഉപയോഗിച്ച് ബ്രഹ്മോസ് എയ്റോസ്പേസിൽ നിർമാണ ജോലി ചെയ്തുവന്ന ബംഗ്ലദേശ് സ്വദേശി ഗെർമി പ്രണോബിനെ(31) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പ്രനോയ് റോയ് എന്ന പേരിലാണ് ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും .
മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്. കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഗെർമിയെ ചോദ്യം ചെയ്യുകയും ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.
ബംഗാൾ അതിർത്തി വഴി ഇന്ത്യയിലേക്കു നുഴഞ്ഞു കയറി 7000 രൂപ നൽകി ആധാർ കാർഡ് തരപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
നിർമാണ പ്രവൃത്തികളുടെ കരാർ എടുത്ത ആൾ വഴിയാണ് ബ്രഹ്മോസിൽ ജോലിക്ക് കയറിയത്. വേളി ഇംഗ്ലിഷ് ഇന്ത്യൻ ക്ലേ കമ്പനിക്കു സമീപത്തെ ലേബർ ക്യാംപിലായിരുന്നു താമസം. മാസങ്ങൾ മുൻപ് ബംഗ്ലദേശ് സ്വദേശികളായ 3 പേരെ നെട്ടയത്തു നിർമാണ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് പിടികൂടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]