സിവിൽ കോടതി ജീവനക്കാർ പ്രതിഷേധ സമരത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സംസ്ഥാനത്തെ സിവിൽ കോടതി ജീവനക്കാർ ജൂൺ രണ്ടു മുതൽ 8 വരെ പ്രതിഷേധ സമരത്തിലേക്ക്. നിയമന നിരോധനം, താൽക്കാലിക പ്രമോഷൻ നിയന്ത്രണം, ഷെട്ടി കമ്മിഷൻ പ്രകാരമുള്ള അർഹതപ്പെട്ട ഇൻക്രിമെന്റ് തടഞ്ഞു വയ്ക്കൽ, പുതിയ കോടതികളിലെ താൽക്കാലിക നിയമനങ്ങൾ എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന പലതവണ ഹൈക്കോടതിക്കും സർക്കാരിനും നിവേദനം നൽകിയിരുന്നു അനുകൂലമായ ഒരു നടപടിയും ഉണ്ടാവാത്തതിനാൽ ജൂൺ 2 മുതൽ 8 വരെ കോടതി ജീവനക്കാർ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിക്കുമെന്ന് കേരളാ സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്ഗനൈസേഷന് അറിയിച്ചു