മംഗലപുരം ∙ ഒറ്റയ്ക്കു താമസിക്കുന്ന 64കാരിയെ വീട്ടിൽ കയറി കഴുത്തിൽ വെട്ടുകത്തിവച്ചു ഭീഷണി പ്പെടുത്തി പീഡിപ്പിച്ച യുവാവ്, സ്ത്രീകൾ മാത്രമുണ്ടായിരുന്ന 6 വീടുകളിൽ കൂടി അതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി. ആറിടത്തും സ്ത്രീകൾ ബഹളം വച്ചതോടെ ഇറങ്ങി ഓടിയ പ്രതി ഒടുവിൽ വെട്ടുകത്തി കഴുത്തിൽവച്ചു ഭീഷണിപ്പെടുത്തിയാണ് 64 വയസ്സുകാരിയെ കീഴ്പെടുത്തിയത്.
മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് വ്യാഴാഴ്ച ആയിരുന്നു സംഭവം. ചിറയിൻകീഴ് സ്റ്റേഷൻപരിധിയിലെ ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര ആയതിനാൽ ആളുകളിൽ പലരും വീട് പൂട്ടി ക്ഷേത്രത്തിലേക്ക് പോയിരുന്നു.
ഈ തക്കം നോക്കിയാണ് വെട്ടുകത്തിയുമായി യുവാവ് ഇറങ്ങിയത്.
പീഡനം നടന്ന വീടിന് അര കിലോമീറ്റർ അകലെയുള്ള 6 വീടുകളിൽ യുവാവ് മതിൽ ചാടിക്കടന്നും മറ്റും സ്ത്രീകളോട് അതിക്രമം നടത്താൻ ശ്രമിച്ചതായി ജനപ്രതിനിധികൾ പറഞ്ഞു. പലയിടത്തും സ്ത്രീകൾ പ്രതികരിച്ചതോടെ യുവാവ് ഇറങ്ങി ഓടി.
അവിടെ നിന്നാണ് 64കാരിയുടെ വീട്ടിൽ എത്തിയത്. 6.30ന് ആണ് ആദ്യം എത്തിയത്.
മോശമായി സംസാരിച്ച യുവാവിനെ സ്ത്രീ ആട്ടിയോടിച്ചു. പിന്നീട് 8.30ഓടെ വീടിനു പിന്നിൽ ഇരുട്ടിൽ പതിയിരുന്ന് അടുക്കള വഴി അകത്തു കടക്കുകയായിരുന്നു.
സ്ത്രീ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ യുവാവ് വെട്ടുകത്തി കഴുത്തിൽവച്ച് പീഡിപ്പിക്കു കയായിരുന്നു. തെങ്ങുകയറാനും മരംവെട്ടാനും പ്രദേശത്ത് വരുന്നതിനാൽ യുവാവിന് ഓരോ വീടും നന്നായി അറിയാമായിരുന്നു.
2021ലും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ഇയാൾ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

