നെയ്യാറ്റിൻകര ∙ മകൻ നിതിൻ സാത്വിക്കിന്റെ മരണം കൺമുന്നിൽ കണ്ട അമ്മ അർധബോധാവസ്ഥയിലും അവർ മകന്റെ പേര് നീട്ടി വിളിച്ചു.
മകൻ എന്നന്നേയ്ക്കുമായി യാത്ര പറഞ്ഞത് ഇപ്പോഴും അമ്മയെ അറിയിച്ചിട്ടില്ല. നെയ്യാറ്റിൻകര ഗ്രാമത്തിനു സമീപം കെഎസ്ആർടിസി ബസ് കയറി മകൻ നിതിൻ അപകടത്തിൽപ്പെടുന്നതിനു സാക്ഷ്യം വഹിച്ച അമ്മ വിനിത ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
ബസ് ഇടിച്ചതിന്റെ ആഘാതത്തിൽ നിയന്ത്രണം തെറ്റി മറിഞ്ഞ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ കുട്ടി ബസിന്റെ പിൻചക്രത്തിനടിയിൽപ്പെടുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു.
ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ, അർധ ബോധാവസ്ഥയിലായിരുന്ന വിനിത ‘കിട്ടൂ’ എന്നു മകനെ നീട്ടി വിളിക്കുന്നുണ്ടായിരുന്നു.
നിതിൻ സാത്വിക്കിനെ വീട്ടിൽ വിളിക്കുന്ന പേരാണ് കിട്ടു. നിതിൻ വിടപറഞ്ഞുവെന്ന വിവരം എങ്ങനെ വിനിതയെ അറിയിക്കുമെന്നറിയാതെ വിഷമത്തിലാണ് ബന്ധുക്കൾ.
അപകടത്തിൽപ്പെടുമ്പോൾ വിനിതയും മകനും ഹെൽമറ്റ് ധരിച്ചിരുന്നു. പെരുങ്കടവിള ബ്ലോക്ക് ഓഫിസിലെ ജനറൽ എക്സ്റ്റൻഷൻ ഓഫിസറാണ് നിതിന്റെ പിതാവ് ശിവകുമാർ.
സഹോദരൻ: ജഗൻ സാത്വിക്. ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർഥിയായിരുന്നു നിതിൻ.
പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം ഇന്നു വീട്ടുവളപ്പിൽ.
കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ടാം ക്ലാസുകാരൻ മരിച്ചു
നെയ്യാറ്റിൻകര ∙ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച രണ്ടാം ക്ലാസുകാരൻ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. നെയ്യാറ്റിൻകര അമരവിള നാരായണപുരം തെരുവ് ലക്ഷ്മി നിവാസിൽ ശിവകുമാറിന്റെയും വിനിതയുടെയും മകൻ നിതിൻ സാത്വിക് (ഏഴ്) ആണു മരിച്ചത്.
വിനിതയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നെയ്യാറ്റിൻകരയ്ക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
കളിയിക്കാവിള ഭാഗത്തുനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്കു വരികയായിരുന്ന ബസ്, അതേദിശയിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

