തിരുവനന്തപുരം ∙ മാലിന്യ സംസ്കരണത്തിന് ഇൻഡോർ മാതൃകയിൽ കേന്ദ്രീകൃത പ്ലാന്റും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സൂറത്ത് മാതൃകയിൽ പദ്ധതികളും രൂപീകരിക്കും എന്ന പ്രഖ്യാപനവുമായി ബിജെപിയുടെ തലസ്ഥാന വികസന പ്ലാൻ. എല്ലാ പണമിടപാടുകളും ഓൺലൈൻ വഴിയാക്കും.
നഗരത്തിൽ വീടില്ലാത്ത എല്ലാവർക്കും കേന്ദ്ര സർക്കാർ സഹായത്തോടെ 5 വർഷത്തിനുള്ളിൽ വീട് നിർമിച്ചു നൽകുമെന്നും വാഗ്ദാനമുണ്ട്. കോർപറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത പ്ലാൻ പ്രഖ്യാപിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ബിജെപി വാഗ്ദാനം.
ഇതു പാലിക്കാൻ കഴിയാത്തതിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ഇന്നലെ മേയർ വി.വി.രാജേഷ് വികസന പ്ലാൻ പ്രകാശനം ചെയ്തത്.
വർക്കിങ് ഗ്രൂപ്പുകളുടെ യോഗത്തിൽ പങ്കാളിത്തം കുറവെന്ന് ആക്ഷേപം
4 MINUTES AGO
15 MINUTES AGO
39 MINUTES AGO
∙ കോർപറേഷൻ ബജറ്റിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾക്ക് അന്തിമ രൂപം നൽകാനായി ഇന്നലെ കൂടിയ വർക്കിങ് ഗ്രൂപ്പുകളുടെ യോഗത്തിൽ പങ്കാളിത്തം കുറവെന്ന് ആക്ഷേപം.
ആദ്യമായി കൗൺസിലിൽ അംഗമായവർ ഉൾപെടെയുള്ള ജനപ്രതിനിധികളും ചില വർക്കിങ് ഗ്രൂപ്പുകളുടെ ചെയർമാൻമാരും യോഗത്തിൽ പങ്കെടുത്തില്ല എന്നാണ് ആക്ഷേപം.20 വർക്കിങ് ഗ്രൂപ്പുകളാണു കോർപറേഷനിലുള്ളത്. പുതിയ ബജറ്റിൽ ഉൾപ്പെടുത്തേണ്ട
പദ്ധതി നിർദേശങ്ങളും നിലവിൽ നടപ്പാക്കുന്നവയുടെ ഭേദഗതി നിർദേശങ്ങളും അവതരിപ്പിക്കുന്നത് വർക്കിങ് ഗ്രൂപ്പുകളിലാണ്. കൗൺസിലർമാരും ഉദ്യോഗസ്ഥരും വിഷയ വിദഗ്ധരുമാണ് അംഗങ്ങൾ.
എന്നാൽ മിക്ക വർക്കിങ് ഗ്രൂപ്പുകളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം കുറവാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിലായിരുന്നു പരിപാടി.
പ്രധാന പ്രഖ്യാപനങ്ങൾ–
∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി എന്നിവ കേന്ദ്രീകരിച്ച് തീർഥാടന ടൂറിസം പദ്ധതി നടപ്പാക്കും. ∙ ഗംഗ ശുദ്ധീകരണ മിഷൻ മാതൃകയിൽ കരമനയാർ, കിള്ളിയാർ, ആമയിഴഞ്ചാൻ തോട് പോലുള്ള ജലാശയങ്ങൾ ശുചിയാക്കി സംരക്ഷിക്കും.
∙ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി 2036 ലെ ഒളിംപിക്സിന്റെ ഒരു വേദി തലസ്ഥാനത്ത് എത്തിക്കും, ∙ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാൻ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളുടെ ശൃംഖല വ്യാപകമാക്കും. ∙ തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റും.
∙ കേന്ദ്ര സർക്കാർ സഹായത്തോടെ തിരുവനന്തപുരം മെട്രോ യാഥാർഥ്യമാക്കും. ∙ തീരപ്രദേശത്തെ കടലാക്രമണം ചെറുക്കുന്നതിന് പ്രത്യേക പദ്ധതി ∙ വഴിയോര കച്ചവടക്കാരുടെ സഹകരണം ഉറപ്പാക്കി സിറ്റി നൈറ്റ് ലൈഫ് പദ്ധതി യാഥാർഥ്യമാക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

