ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
പാറശാല ∙ കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ: മലയാളം.
അഭിമുഖം 29ന് രാവിലെ 10.00ന്. തിരുവനന്തപുരം ∙ കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: ജെഎൽടി ഹിന്ദി ഒഴിവ്.
അഭിമുഖം നാളെ 10ന്.
ജോലി ഒഴിവ്
ആര്യനാട് ∙ ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ (എംഎംവി) ട്രേഡിൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിന് ഇൻസ്ട്രക്ടറുടെയും (ഇഡബ്ല്യുഎസ്), ഇലക്ട്രിഷ്യൻ ട്രേഡിൽ (ലാറ്റിൻ കാതോലിക്ക, ആംഗ്ലോ ഇന്ത്യൻ വിഭാഗം) ഇൻസ്ട്രക്ടറുടെയും ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ (ഒബിസി) വിഭാഗത്തിൽപെട്ട ഇൻസ്ട്രക്ടറുടെയും ഒഴിവുകളിലേക്ക് അഭിമുഖം 8ന് രാവിലെ 11ന് നടക്കും.
ഫോൺ 0472 2994466.
ജൂനിയർ ഇൻസ്ട്രക്ടർ
ആറ്റിങ്ങൽ ∙ ഗവ. ഐടിഐയിൽ റഫ്രിജറേറ്റർ ആൻഡ് എസി ടെക്നിഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ (ഓപ്പൺ, എസ്.സി) ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം മൂന്നിന് 10.15ന് നടക്കും.
0470 2622391
അഭിമുഖം മാറ്റിവച്ചു
തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് നിയമനത്തിനായി 30ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ഒക്ടോബർ 9 ലേക്ക് മാറ്റി.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനിൽ വിവിധ താലൂക്കുകളിൽ നടപ്പിലാക്കുന്ന വായ്പ പദ്ധതികളിലെ ജാമ്യവസ്തുവിന്റെ വില നിർണയം നടത്തുന്നതിലേക്കായി റവന്യു സർവീസിൽ നിന്നും വിരമിച്ച വില്ലേജ് ഓഫിസർ, ഡപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 9037127372.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]