
തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനു നടപടി തുടങ്ങി. ആകെ 8,707 കോടി രൂപ ചെലവിൽ വിമാനത്താവളത്തിന്റെ ടെർമിനൽ നവീകരണം ഉൾപ്പെടെ സമഗ്ര വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.
ടെർമിനലും അനുബന്ധ കെട്ടിടങ്ങളും, കാർഗോ കോംപ്ലക്സ്, റൺവേ, ഏപ്രൺ ആൻഡ് ടാക്സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, മറ്റു ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവയാണ് വിമാനത്താവള നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. നിലവിൽ ഏകദേശം 34 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം അരക്കോടിയോളം യാത്രക്കാരാണ് കടന്നു പോയത്.
5.52 ലക്ഷം ചതുരശ്ര മീറ്റർ നിർമിത വിസ്തൃതിയിലാണ് വിപുലീകരണം പൂർത്തിയാക്കുക. 2.7 കോടി യാത്രക്കാരെയും 0.42 ടൺ കാർഗോയും കൈകാര്യം ചെയ്യാൻ ശേഷിയിലേക്ക് വിമാനത്താവളം വികസിപ്പിക്കുകയാണ് ലക്ഷ്യം.
പൊതുതെളിവെടുപ്പ് അടുത്തമാസം 28ന്
പദ്ധതിയുടെ പരിസ്ഥിതി അനുമതിയുടെ ഭാഗമായി നാട്ടുകാരുടെ വാദം കേൾക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഓഗസ്റ്റ് 28 ന് പൊതുതെളിവെടുപ്പ് നടത്തും.
രാവിലെ 10.30 ന് ഈഞ്ചക്കൽ എസ്പിഎസ് കിങ്സ്വേ ബിസിനസ് ഹോട്ടലിലാണ് തെളിവെടുപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]