
തിരുവനന്തപുരം ∙ തലസ്ഥാന മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരനു പരുക്കേറ്റു. കരമന തളിയൽ സ്വദേശിയും സൂപ്പർവൈസറുമായ എം.രാമചന്ദ്രന് (48) ആണ് പരുക്കേറ്റത്.
കടുവയുടെ കൈ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ രാമചന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു തുന്നൽ ഇട്ട
രാമചന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്.
ആഴ്ചകൾക്ക് മുൻപ് വയനാട്ടിൽ നിന്നെത്തിച്ച ആറു വയസ്സുള്ള പെൺകടുവ ബബിതയാണ് ഇന്നലെ രാവിലെ ആക്രമിച്ചത്. കടുവ , സിംഹം തുടങ്ങിയവയുടെ മേൽനോട്ടച്ചുമതല രാമചന്ദ്രനാണ്. കൂടിലെ വെള്ളം പുറത്തുനിന്ന് വൃത്തിയാക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണമുണ്ടായതെന്ന് മ്യൂസിയം മൃഗശാല ഡയറക്ടർ പി.എസ്.മഞ്ജുളാദേവി പറഞ്ഞു.
എന്നാൽ കാഴ്ചക്കാർക്കായി കടുവയെ പ്രകോപിപ്പിച്ചതാണ് ആക്രമണകാരണമെന്ന് ആക്ഷേപമുണ്ട്. രാമചന്ദ്രന് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡയറക്ടർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]