
വരവേൽക്കാൻ ആയിരക്കണക്കിന് പ്രേക്ഷകർ: മലയാളികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് നടൻ സൂര്യ
തിരുവനന്തപുരം ∙ മലയാളികൾ നൽകുന്ന സ്നേഹത്തിനു പകരം നൽകാൻ നിറഞ്ഞ സ്നേഹമല്ലാതെ മറ്റൊന്നുമില്ലെന്ന് തമിഴ് നടൻ സൂര്യ. തന്റെ പുതിയ ചിത്രമായ ‘റെട്രോ’യുടെ പ്രീ ലോഞ്ചിങ്ങിനായി തലസ്ഥാനത്ത് എത്തിയ സൂര്യയെ വരവേൽക്കാൻ ആയിരക്കണക്കിന് പ്രേക്ഷകരാണു തടിച്ചുകൂടിയത്.
ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് സൂര്യ പ്രേക്ഷകരെ നേരിൽകണ്ടത്. തന്റെ എല്ലാ ചിത്രങ്ങളും മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൂര്യ പറഞ്ഞു.
റെട്രോ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയ നടൻ സൂര്യ.
റെട്രോയിൽ ജയറാം, ജോജു ജോർജ്, സുജിത് ശങ്കർ, സ്വാസിക തുടങ്ങി ഒട്ടേറെ മലയാളി താരങ്ങളുണ്ട്.
ഇവർക്കൊപ്പം അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു. കാർത്തിക് സുബ്ബരാജ് ആണ് റെട്രോയുടെ സംവിധായകൻ. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം .
ജയറാം, ജോജു ജോർജ് എന്നിവരും പങ്കെടുത്തു. അൽഫോൻസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രെയ്ലറും സിനിമയിൽ നിന്നുള്ള രംഗങ്ങളും പാട്ടുകളും സ്ക്രീനിൽ പ്രദർശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]