
അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഹോളോബ്രിക് കമ്പനി ജീവനക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബംഗാള്‍ സ്വദേശി ഹുസൈന് ഓറോണിന് രണ്ടു വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷിച്ചത്.
2019 മാര്‍ച്ച് 10ന് ബംഗാൾ സ്വദേശി ബിമല്‍ ബോറയാണ് കൊലപ്പെട്ടത്. മദ്യപാനത്തിനിടെയുളള തര്‍ക്കത്തെ തുടര്‍ന്ന് ബിമല്‍ ബോറയെ പ്രതി, കോണ്‍ക്രീറ്റ് കോരുന്ന ഷവല്‍ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കഴുത്തിലും മുഖത്തും കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ആര്.ഷാജി ഹാജരായി.