മദ്യലഹരിയിൽ തർക്കം: യുവാവിന്റെ അടിയേറ്റ് സുഹൃത്ത് മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിളിമാനൂർ ∙ മദ്യലഹരിയിൽ യുവാവിന്റെ അടിയേറ്റ് സുഹൃത്ത് മരിച്ചു. പുളിമാത്ത് പന്തടിക്കളം ആര്യാഭവനിൽ ഉണ്ണിയുടെ മകൻ അഭിലാഷ് (28) ആണ് മരിച്ചത്. സംഭവത്തിൽ പന്തടിക്കളം മണ്ണടിയിൽ അരുണിനെ(39) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മരംവെട്ട് തൊഴിലാളികളാണ്.
ഇന്നലെ വൈകിട്ട് 5.30ന് പന്തടിക്കളത്താണു സംഭവം. ജോലിക്കുപോയി മടങ്ങിയ ഇരുവരും പന്തടിക്കളത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ, പ്രതി തടിക്കഷണം ഉപയോഗിച്ച് അഭിലാഷിനെ മർദിക്കുകയായിരുന്നു. പരുക്കേറ്റ അഭിലാഷിനെ കല്ലറ ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് വലിയകുന്നിലെ ഗവ.താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.