വെള്ളറട(തിരുവനന്തപുരം)∙ അമ്പൂരി പഞ്ചായത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുത്തിപ്പള്ളി ഡപ്യൂട്ടി റേഞ്ച് ഓഫിസർ അനിലിന് പരുക്ക്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി.
കാട്ടുപോത്തിനെ കണ്ട് ഓടിയ നാട്ടുകാരായ എസ്.സുനിൽ, അമ്പിളി, ബിനു, മുരുകൻ എന്നിവർക്കും വീണു പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല.
കണ്ടംതിട്ടയ്ക്കു സമീപം ചീനിക്കാലയിൽ ഇന്നലെ രാവിലെ 6ന് ആണ് കാട്ടുപോത്തിനെ കണ്ടത്. തുരുത്താനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ വനംവകുപ്പിന്റെ ആർആർടി സംഘത്തെ അറിയിച്ചു.
ജനവാസമേഖലയിലൂടെ നീങ്ങിയ കാട്ടുപോത്ത് കണ്ടംതിട്ട
സ്വദേശി ഷിബുവിന്റെ വീടിനു സമീപത്താണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.പരുത്തിപ്പള്ളി, നെയ്യാർഡാം റേഞ്ചുകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് കാട്ടുപോത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കുശേഷം കാട്ടുപോത്തിനെ കണ്ടിട്ടില്ല.
പന്തയ്ക്കു സമീപത്തുകൂടി വനഭാഗത്തേക്കു നീങ്ങിയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. മയക്കുവെടി വയ്ക്കാനായി ഡോ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘവും ആർആർടി സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
അടുത്തിടെ പ്രദേശത്തെ ആദിവാസി മേഖലയിൽ പുലി ഇറങ്ങിയിരുന്നു. കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

