തിരുവനന്തപുരം ∙ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർ പണം അടയ്ക്കാനായി ചെലവിടുന്നത് മണിക്കൂറുകൾ. ആകെയുള്ള രണ്ടു കാഷ് കൗണ്ടറുകൾ അപര്യാപ്തമാണെന്ന് പരാതി ഉയർന്നിട്ട് നാളുകളായി. ലാബ് പരിശോധനകൾ, എക്സ്റേ, ഇസിജി തുടങ്ങി ആശുപത്രിയിൽ പണം അടയ്ക്കേണ്ട
മുഴുവൻ കാര്യങ്ങൾക്കും ഈ 2 കൗണ്ടറുകൾ മാത്രം ആണുള്ളത്. ഇതുമൂലം ചികിത്സ തേടി എത്തുന്നവർ മണിക്കൂറുകൾ വെയിലും മഴയും ഏറ്റ് നിൽക്കേണ്ട
സ്ഥിതിയാണ്.
പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം കൗണ്ടറുകൾ ഉണ്ടെങ്കിലും ഒരു കൗണ്ടറിൽ മാത്രമാണ് ഭൂരിപക്ഷം സമയത്തും ആൾ ഉണ്ടാകുക. ഒരു കൗണ്ടർ സദാ സമയവും ഒഴിഞ്ഞ് കിടക്കും.
ഇത് മൂലം രണ്ടു ക്യൂവിൽ നിൽക്കുന്നവരും ഒരു കൗണ്ടറിൽ പണം അടയ്ക്കേണ്ട സ്ഥിതിയാണ്.പലപ്പോഴും പണം അടച്ച് പരിശോധനയും കഴിഞ്ഞ് തിരികെ ഡോക്ടർക്ക് അരികിൽ എത്തുമ്പോൾ സമയം കഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ട്.
സാധാരണക്കാരൻ ക്യൂ നിൽക്കുമ്പോൾ ആശുപത്രി ജീവനക്കാരുടെ ബന്ധുക്കളും പരിചയക്കാരും പൊലീസുകാരുമെല്ലാം പണം അടച്ചു പോകുന്നുണ്ട്.
ഈ തിരക്കിലാണ് പണം സ്വീകരിക്കാൻ ഒരു കൗണ്ടറിൽ മാത്രം ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്.മഴ നനയാതെ നിൽക്കാൻ കൗണ്ടറിൽ മേൽക്കൂരയില്ല. ഇപ്പോൾ മഴ നനഞ്ഞു കൊണ്ടു ക്യൂ നിൽക്കേണ്ട
ഗതികേടിലാണ് ചികിത്സ തേടി എത്തുന്നവർ. ഓരോ വിഭാഗങ്ങളിൽ നിന്നും വിവിധ പരിശോധനകൾക്ക് എഴുതി വിടുന്നവർക്ക് മുഴുവൻ ഈ രണ്ടു കൗണ്ടർ മാത്രമാണ് ഉള്ളത്.
ഇതിൽ ഒരെണ്ണം മാത്രമാണ് 24 മണിക്കൂറും പ്രവർത്തനം.
ഓരോ പരിശോധന സ്ഥലങ്ങളിലും കാഷ് സ്വീകരിക്കാൻ ഉള്ള ഓരോ കൗണ്ടറുകൾ ആരംഭിച്ചാൽ പ്രശ്ന പരിഹാരമാകും.ആശുപത്രി വികസന സമിതിയോ ആരോഗ്യവകുപ്പോ വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. തിരക്കേറിയ സമയങ്ങളിൽ രാവിലെ മുതൽ ഉച്ചയ്ക്ക് 1 വരെ ഇരു കൗണ്ടറുകളിലും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നു ആശുപത്രി അധികൃതർ പറയുന്നു. കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടെന്നാണ് അധികൃത പക്ഷം.
നിലവിലെ കൗണ്ടറുകളിൽ കൃത്യമായി ജീവനക്കാരെ നിയോഗിക്കുകയോ ടോക്കൺ സംവിധാനം നടപ്പാക്കുകയോ ചെയ്താൽ ആളുകൾക്ക് മഴയും വെയിലും ഏൽക്കാതെ മാറി നിൽക്കാൻ സാധിക്കും. അതിനും അധികൃതർ തയാറായിട്ടില്ല.
അതിനാൽ മഴയായാലും വെയിൽ ആയാലും കൗണ്ടറിനു മുന്നിൽ ക്യൂ നിൽക്കുക മാത്രമാണ് പോംവഴി. മാസ്റ്റർപ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിടങ്ങൾ വരുന്നതോടെ ഇതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

