തിരുവനന്തപുരം ∙ മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിൻറെ ‘ന്യൂ ഇന്നിങ്സ്’ സംരംഭകത്വ പദ്ധതി കേരള സ്റ്റാർട്ടപ് മിഷൻ നടപ്പിലാക്കും. കേരളത്തിലെ മുതിർന്ന പൗരന്മാരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴിൽ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിച്ച് നൂതന ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
50 വയസ്സിന് മുകളിൽ പ്രായവും സംരംഭകരാകാൻ താൽപര്യമുള്ളവരുമായ മുതിർന്ന പൗരന്മാരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
വിദഗ്ധരായ വിരമിച്ച പ്രഫഷനലുകളെ സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുക, മുതിർന്ന പൗരന്മാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, മുതിർന്ന പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുക, അവരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും പുതിയ തലമുറയ്ക്ക് പകർന്നു നൽകുക, മുതിർന്ന പൗരന്മാരെ പുതിയ സംരംഭങ്ങളിൽ പങ്കാളികളാക്കുക, നിക്ഷേപ സാധ്യതകൾ മനസ്സിലാക്കുവാൻ സഹായിക്കുക, നൂതന ആശയങ്ങൾ കൊണ്ടുവരിക തുടങ്ങിയവ പദ്ധതി ലക്ഷ്യമിടുന്നു.
ആദ്യഘട്ടത്തിൽ 5 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. പരിശീലന പരിപാടികൾ, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, മാർക്കറ്റിങ് പിന്തുണ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും.
പ്രതിമാസം 20 പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഫെലോഷിപ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. 12 മാസത്തേക്ക് 20 ഫെലോകളെയാണ് ഇതിനായി നിയമിക്കുന്നത്.
ഇവർക്ക് പ്രതിഫലം നൽകുന്നതിനായി 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
‘വിസ്ഡം ബാങ്ക്’ എന്ന പ്രത്യേക മെന്റർഷിപ് പരിപാടിയും ന്യൂ ഇന്നിങ്സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കേരളത്തിലെ വിരമിച്ച വിദഗ്ധരുടെയും പ്രഫഷനലുകളുടെയും അറിവും അനുഭവവും പുതിയ തലമുറയിലെ സംരംഭകർക്ക് കൈമാറ്റം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ‘വിസ്ഡം ബാങ്ക്’നടപ്പിലാക്കുന്നത്.
ഇത്തരത്തിൽ തയാറാക്കുന്നവരുടെ പട്ടിക ഡയറക്ടറി രൂപത്തിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ പ്രസിദ്ധീകരിക്കും. പുതിയ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ ഉപദേഷ്ടാക്കളെയും മെൻറർമാരെയും ഇതിലൂടെ കണ്ടെത്താനാകും.
പദ്ധതിയിലേക്ക് അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]