ഇന്ന്
∙ബാങ്ക് അവധി
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത. ∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത. ∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
മെഡിക്കൽ ക്യാംപ്
പാറശാല∙പാറശാല ഗവ ആയുർവേദ ആശുപത്രി, ഗ്രാമപ്പഞ്ചായത്ത്, പാറശാല ടൗൺ റസിഡൻസ് അസോസിയേഷൻ സംയുക്തമായി സംഘടിപ്പിക്കുന്ന അസ്ഥി സാന്ദ്രതാ നിർണയം, ആയുർവേദ മെഡിക്കൽ ക്യാംപും നാളെ രാവിലെ 10.00 നു ജയമഹേഷ് കല്യാണ മണ്ഡപത്തിൽ നടക്കും.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ∙ ചാല ഗവ.
ഐടിഐയിലെ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് (താൽക്കാലികം) പിഎസ്സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം 29ന് 10ന് നടക്കും.
ഫോൺ: 0471 2459255.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 6238553571, [email protected]. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]