കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് മൈസൂരിലേക്കുള്ള പുതിയ വെറ്റിലീസ് സർവീസ് ഔദ്യോഗികമായി ആരംഭിച്ചു. സെൻട്രൽ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട
ആദ്യ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം സിഎംപിയു ജില്ലാ സെക്രട്ടറിയും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ എം.ആർ. മനോജ് നിർവഹിച്ചു.
ചടങ്ങിൽ ആർഎംപി നേതാവ് മുടവൻമുകൾ സന്തോഷ്, കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓഫിസർ ഉദയകുമാർ, തിരുവനന്തപുരം സെൻട്രൽ ഡിപ്പോ എടിഒ ശ്രീ ഷിജു കാട്ടാക്കട, ഗോപകുമാർ, നെയ്യാറ്റിൻകര എടിഒ സൈജു പൂവാർ, സജിത് കുമാർ, തിരുവനന്തപുരം സിറ്റി എടിഒ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. കോഴിക്കോട്, ബത്തേരി വഴിയാണ് ബസ് മൈസൂരിലേക്ക് സർവീസ് നടത്തുക.
എല്ലാ ദിവസവും രാത്രി 8 മണിക്കാണ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ഈ സർവീസ് പുറപ്പെടുന്നത്. പുതിയ വെറ്റിലീസ് സംവിധാനപ്രകാരം കെഎസ്ആർടിസിയുടെ ഒരു കണ്ടക്ടർ മാത്രമാണ് ബസിലുണ്ടാവുക.
ബസ്, ഡ്രൈവർ, ഡീസൽ, അറ്റകുറ്റപ്പണികൾ എന്നിവയുടെയെല്ലാം ചുമതല ബന്ധപ്പെട്ട കമ്പനിക്കാണ്.
കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ പകുതിയിലേറെ തുക ഡീസൽ ചെലവുകൾക്കായി വിനിയോഗിക്കേണ്ടി വരുന്ന സാഹചര്യം നിലനിൽക്കെ, ഈ പുതിയ പദ്ധതി വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

