കാട്ടാക്കട ∙ ചുമരെഴുത്തായിരുന്നു സനൽകുമാറിന്റെ ജീവിതം; കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട
ഫയലെഴുത്താണ് പ്രധാന ജോലി. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റായ സനൽകുമാർ വർഷങ്ങൾക്കു ശേഷം ഇത്തവണ വീണ്ടും ബ്രഷും പെയ്ന്റുമെടുത്തു.
സ്വന്തം പേരും ചിഹ്നവും വോട്ടഭ്യർഥനയ്ക്കൊപ്പം വടിവോടെ ചുമരിലെഴുതി.
പണ്ട് സനൽകുമാർ ജില്ലയ്ക്കു പുറത്തും ചുമരെഴുതാൻ പോയിട്ടുണ്ട്. പണ്ട് ചുമരെഴുത്തു കലാകാരൻ എന്ന നിലയിലും ഇന്നു സ്ഥാനാർഥിയെന്ന നിലയിലും തിരഞ്ഞെടുപ്പ് സനൽകുമാറിന് തിരക്കിന്റെ കാലമാണ്.
പൂവച്ചൽ പഞ്ചായത്തിലെ മുതിയാവിള വാർഡ് എൽഡിഎഫ് സ്ഥാനാർഥിയാണ്. രാവിലെ വീടുവീടാന്തരം കയറി പ്രചാരണം.
അതിനിടയിലാണ് ചുമരെഴുത്ത് പൂർത്തിയാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

