തിരുവനന്തപുരം ∙ ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം കാരണം പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ പൊറുതിമുട്ടി ജനം. എജി റോഡിൽ പാളയം മുതൽ പുളിമൂട് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നതിനാൽ മറ്റു റോഡുകളിൽ മണിക്കൂറുകൾ നീണ്ട
കുരുക്ക്. ഒരു വേദിയിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകാൻ കായിക മേളയ്ക്ക് എത്തിയ കുട്ടികളും വലഞ്ഞു. വൈകിട്ടോടെ ഭാഗികമായി ഗതാഗതം അനുവദിച്ചെങ്കിലും ഉപരോധ സമരം അവസാനിച്ച ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.ശബരിമലയിലെ സ്വർണക്കവർച്ചയിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി 7 മുതലാണ് ഉപരോധ സമരം തുടങ്ങിയത്.
ആദ്യ ദിവസം രാത്രി സമര ഗേറ്റ് മാത്രമാണ് പ്രവർത്തകർ ഉപരോധിച്ചത്.
ഇന്നലെ രാവിലെ സമര ഗേറ്റ്, നോർത്ത് ഗേറ്റ്, വൈഎംസിഎ ഗേറ്റ് എന്നിവിടങ്ങളിൽ പ്രവർത്തകർ അണി നിരന്നു. ഇവിടേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് നിരത്തി അടച്ചു.
പാളയത്തു നിന്നും പുളിമൂട് നിന്നും എംജി റോഡിലേക്ക് കടക്കാൻ കഴിയാത്ത രീതിയിൽ രണ്ടിടങ്ങളും പൂർണമായി അടച്ചു. എൽഎംഎസ്, പിഎംജി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളെ പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെ വശത്തെ ഇടുങ്ങിയ റോഡ് വഴിയും പിഎംജി ഭാഗത്തേക്കുള്ള വാഹനങ്ങളെ ബേക്കറി അടിപ്പാത വഴിയുമാണ് കടത്തിവിട്ടത്.
വാഹനങ്ങളുടെ നിര നീണ്ടതോടെ സകല റോഡുകളും കുരുക്കിലായി. ബേക്കറി ജംക്ഷനിൽ നിന്ന് പാളയത്തും തിരിച്ചും പോകാൻ അര മണിക്കൂറോളം എടുത്തു. പുളിമൂട് നിന്നുള്ള വാഹനങ്ങളെയും പൊലീസ് കടത്തിവിട്ടില്ല.സ്കൂൾ കായിക മേളയുടെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്താനും കുട്ടികളും രക്ഷിതാക്കളും ബുദ്ധിമുട്ടി. മറ്റു ജില്ലകളിൽ നിന്നെത്തിയവർ വഴി അറിയാതെ കുഴങ്ങി.
ഓട്ടോറിക്ഷ പോലും കിട്ടാത്ത അവസ്ഥയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

