ചിറയിൻകീഴ്∙അഴൂർ കുഴിയം കോളനിയിൽ ജ്യേഷ്ഠാനുജ തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. പെരുങ്ങുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ രതീഷാണു(31) ജ്യേഷ്ഠൻ മഹേഷി (38) ന്റെ വെട്ടേറ്റു തൽക്ഷണം മരിച്ചത്.
ഇയാളെ ചിറയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒൻപതര മണിയോടെയാണു സംഭവം. രതീഷിന്റെ പോക്കറ്റിൽ നിന്നു പുറത്തേക്കുവീണ പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണു കൊലയ്ക്കു കാരണം.പണം സഹോദരി മിനി എടുത്തെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടു മിനിയുടെ വീട്ടിലെത്തിയ രതീഷ് സഹോദരിയുമായി വഴക്കിട്ടു.മിനിയെ അസഭ്യം വിളിക്കുന്നതു സ്ഥലത്തെത്തിയ മഹേഷ് തടഞ്ഞു.
തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിലേക്കു വഴിമാറി.
ഇതിനിടെ വീട്ടിനുള്ളിലേക്കു ഓടിക്കയറിയ മഹേഷ് വെട്ടുകത്തിയുമായി പുറത്തിറങ്ങി അനുജന്റെ കഴുത്തിനു വെട്ടുകയായിരുന്നത്രേ. രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതിനിടെ രതീഷ് മരിച്ചു.രവീന്ദ്രൻ–നിർമല ദമ്പതികളുടെ മക്കളാണ്.
തെങ്ങുകയറ്റ തൊഴിലാളിയായ രതീഷ് അവിവാഹിതനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ സംസ്കാരം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]