
സത്യൻ സ്മൃതി പുരസ്കാരം കെ.ജയകുമാറിന്; മാധ്യമപുരസ്കാരം ആർ. ശശിശേഖറിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ നടൻ സത്യന്റെ നാടായ ആറാമട -തിരുമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സത്യൻ സ്മൃതി -മഹാനടന്റെ അനുയാത്രികർ എന്ന സംഘടനയുടെ ഈ വർഷത്തെ സത്യൻ സ്മൃതി പുരസ്ക്കാരം കവിയും ചലച്ചിത്രഗാന രചയിതാവുമായ കെ.ജയകുമാറിന് (10,001 രൂപ). സത്യൻ സ്മൃതി മാധ്യമ പുരസ്കാരം മലയാള മനോരമ ചീഫ് സബ് എഡിറ്റർ ആർ. ശശിശേഖറിനാണ്.
മലയാള മനോരമ മെട്രോയിൽ 2024 ജൂൺ 29 ന് പ്രസിദ്ധീകരിച്ച ‘മെറിലാൻഡ് മൂവിലാൻഡ്’, ‘ചിത്രാഞ്ജലി മലയാളത്തിന്റെ റാമോജിറാവു’ എന്നീ വാർത്തകൾക്കാണ് പുരസ്കാരം ഇന്നു വൈകിട്ട് തിരുമല ബാലകൃഷ്ണ ഹാളിൽ നടക്കുന്ന അവാർഡ് നൈറ്റിൽ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരങ്ങൾ സമ്മാനിക്കും.
യോഗത്തിൽ മുൻ നിയമസഭാ സ്പീക്കർമാരായ എം.വിജയകുമാർ, എൻ.ശക്തൻ, ചലച്ചിത്ര സംവിധായകൻ ആർ.എസ്.വിമൽ, തിരുമല വാർഡ് കൗൺസിലർ തിരുമല അനിൽ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ സത്യൻ സ്മൃതി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ചലച്ചിത്ര ഗാനമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും തുടർന്ന് സ്മൃതി സന്ധ്യയും നടക്കുമെന്ന് ഭാരവാഹികളായ, അഡ്വ:വി.പ്രതാപ് സിങ്, സി.ആർ.സുരേഷ് കുമാർ, ബി.ചന്ദ്രബാബു ആറാമട, ശിവരാമൻ തിരുമല, അഡ്വ:എം.സുലൈമാൻ, വിജയകുമാർ ജോൺസൺ എന്നിവർ അറിയിച്ചു.